കൊച്ചി: കാറിനുള്ളിൽ യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടി കാവ്യാ മാധവനെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കേസിലെ പ്രതി നടൻ ദിലീപിന്‍റെ ഭാര്യ കാവ്യയെ ചോദ്യം ചെയ്യാൻ സംഘം തയാറെടുക്കുന്നതായിട്ടാണ് വിവരം. കേസിലെ സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് നടപടി. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും അന്വേഷണ സംഘം നോട്ടീസ് നൽകും.
നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുൻപ് മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ മാഡത്തിനുള്ള പങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോകാൻ ആയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.
വിഐപി ആലുവയിലെ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി കഴിഞ്ഞു. ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമായത്.
ടെലഗ്രാമിൽ ഫോളോ ചെയ്യാനായി
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചതോടെ പൊതുജനം പെരുവഴിയിൽ. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും യാത്രികർ യാത്രാമാർഗമില്ലാതെ വെഴിയിൽപെട്ടു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്.
മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും സമരം ബാധിച്ചിട്ടുണ്ട് .
ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.
മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങളുമായിട്ടാണ് ബസുടമകൾ പണിമുടക്കുന്നത്.
 
 
 
 
 
 
 

 
Post A Comment: