www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബസ്- ഓട്ടോ- ടാക്‌സി നിരക്കുകൾ കൂട്ടാൻ ഇടത് യോഗത്തിൽ തീരുമാനം ഇടത് യോഗത്തിൽ

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് മിനിമം ബസ് ചാർജ് 10 രൂപയായി വർധിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിന്‍റെ തീരുമാനം. നേരത്തെ ഇത് എട്ട് രൂപയായിരുന്നു. ഓട്ടോ- ടാക്‌സി നികക്കുകളും വർധിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ് 30 രൂപയാക്കിയാണ് ഉയർത്തിയത്. 30 രൂപയ്ക്ക് രണ്ട് കിലോമീറ്റർ സഞ്ചരിക്കാം. ടാ‌ക്‌സി നിരക്ക് 1500 സീസിക്ക് താഴെ 200 രൂപയാക്കി. അതേസമയം വിദ്യാർഥി നിനിരക്ക് കൂട്ടാൻ തയാറാക്കാത്ത നടപടി അംഗീകരിക്കില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവും ഇതുമൂലമുണ്ടാകുന്ന വിലക്കയറ്റവും മൂലമാണ് ഈയൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇടതുമുന്നണി കൺവീനർ വ്യക്തമാക്കി. നേരത്തെ നിരക്ക് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ബസ് ഉടമകൾ സമരം നടത്തിയിരുന്നു.

ഇതിന് നേരത്തെ തന്നെ അനുകൂല നിലപാട് എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ നിലപാട്. എന്നാൽ പൊതുജനത്തിന്‍റെ ബുദ്ധിമുട്ട് പരമാവധി ലഘൂകരിച്ചുള്ള തീരുമാനമാണ് ഇടതുമുന്നണി യോഗത്തിൽ ഉയർന്നു വന്നതെന്ന് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

ഇന്ധനവിലയിൽ ഇന്നും വർധനവ് 

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രൊൾ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്. പെട്രൊളിനും ഡീസലിനും ആറ് രൂപയോളം വർധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. 

ഇന്ധന വില നിത്യേന ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് സകല സാധനങ്ങൾക്കും വില ഉയരുകയാണ്. അരി മുതലുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില ഉയരുന്നുണ്ട്. പൊതുഗതാഗത നിരക്കുകളും ഉടൻ വർധിക്കുമെന്നാണ് വിവരം. 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. 


Share it:

Kerala

Post A Comment: