www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

സ്വർണവിലയിൽ കുതിപ്പ്

Share it:



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 38,360 രൂപയിലെത്തി. ഗ്രാമിന് 60 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4795 രൂപയാണ് ഇന്നത്തെ വില. 

രണ്ട് ദിവസം തുടർച്ചയായി വർധിച്ച ശേഷം ഇന്നലെ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വൻ വർധനവുണ്ടായിരിക്കുന്നത്. യുക്രൈനിലെ യുദ്ധത്തെ തുടർന്ന് ആഴ്ച്ചകളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. വരും ദിവസങ്ങളിലും സമാനമായി ചാഞ്ചാട്ടം തുടരുമെന്നാണ് റിപ്പോർട്ട്.  

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചതോടെ പൊതുജനം പെരുവഴിയിൽ. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും യാത്രികർ യാത്രാമാർഗമില്ലാതെ വെഴിയിൽപെട്ടു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. 

മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും  സമരം ബാധിച്ചിട്ടുണ്ട് .ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരം ന​ഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങളുമായിട്ടാണ് ബസുടമകൾ പണിമുടക്കുന്നത്. 


Share it:

business

Post A Comment: