www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

Share it:



ന്യൂയോർക്ക്: മൃഗശാലയിൽ നിന്നും ഇറങ്ങിയോടിയ ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ടെന്നസിയിലെ ഒബിയോൺ കൗണ്ടിയിലാണ് സംഭവം നടന്നത്. ഷെർലി ഫാംസ് എന്ന സ്വകാര്യ മൃഗശാലയിൽ നിന്നാണ് ഒട്ടകം ഇറങ്ങി ഓടിയത്. മുന്നിൽ കണ്ടവരെയൊക്കെ ഒട്ടകം ആക്രമിച്ചിരുന്നു. ഇതിൽ പരുക്കേറ്റ രണ്ടു പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വളര്‍ത്തു മൃഗശാല എന്നറിയപ്പെടുന്ന ഇവിടെ സീബ്ര, ഒട്ടകങ്ങള്‍, ആടുകള്‍, ചെമ്മരിയാടുകള്‍, പന്നികള്‍, കരടി, മുയലുകള്‍, പല തരം നായകള്‍ എന്നിവയാണ് ഉള്ളത്. വൈകിട്ട് ആറു മണിയോടെയായിരുന്നു ഇവിടെയുള്ള ഒട്ടകം പുറത്തേക്ക് രക്ഷപ്പെട്ടത്. തുടര്‍ന്നാണ് ഈ ഒട്ടകം രണ്ടു പേരെ ആക്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. ബോബി മാത്‌നി, ടോം ഗണ്‍ എന്നിവരാണ് മരിച്ചതെന്ന് കൗണ്ടി ഷെറിഫിന്‍റെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.  

വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ ഒട്ടകം കലിയിളകി നില്‍ക്കുകയായിരുന്നു. ആക്രമിക്കപ്പെട്ടവര്‍ അബോധാവസ്ഥയില്‍ നിലത്ത് കിടക്കുകയായിരുന്നു. അവരുടെ അടുത്തു തന്നെ കറങ്ങിത്തിരിയുകയായിരുന്നു ഒട്ടകം. തുടര്‍ന്ന്, പരുക്കേറ്റവരെ അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഒട്ടകം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും തിരിഞ്ഞു. പൊലിസ് വാഹനത്തിനു നേരെ ഇത് അക്രമാസക്തമായതായി പൊലീസ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് ഒട്ടകത്തെ മയക്കുവെടിവെച്ച് വീഴ്ത്തി. അതിനു ശേഷമാണ്, പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനായത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഹിജാബ് നിരോധനം ശരിവച്ച് ഹൈക്കോടതി 

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഹിജാബ് ധകിക്കുന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടകയിലെ വിദ്യാർഥിനികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി ഇതിനു ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു. 

11 ദിവസാണ് കേസിൽ കോടതി വാദം കേട്ടത്. തുടർന്ന് ഫെബ്രുവരി 25ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരും വരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 


Share it:

world

Post A Comment: