www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാട്ടു പന്നി കൂറുകെ ചാടി; ജീപ്പ് മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

Share it:



കണ്ണൂർ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് പൊലീസ് കൺട്രോൾ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. കണ്ണൂർ പേരാവൂരിലാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. എസ്.ഐ സനിൽകുമാർ, എ.എസ്.ഐ മനോജ് എന്നിവർകക്കാണ് പരുക്കേറ്റത്. 

പൊലീസ് വാഹനത്തിനു മുന്നിലേക്ക് അപ്രതീക്ഷിതമായി കുന്നിൻമുകളിൽ നിന്നും പന്നികൂട്ടം ചാടുകയായിരുന്നു. കൂട്ടത്തിൽ ഒരു പന്നിയെ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ബസും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു 

മലപ്പുറം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ ആറിന് കൊണ്ടോട്ടി ബൈപ്പാസ് റോഡിലായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്. ലോറി ഇടിച്ചതിനെ തുടർന്ന് ബസ് റോഡിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റിലും ഇടിച്ചതിനു ശേഷമാണ് ബസ് മറിഞ്ഞത്. മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്. മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു ലോറി. 


Share it:

Kerala

Post A Comment: