www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോഴിയിറച്ചി വില 200 കടന്നു

Share it:



കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി വില 200 കടന്നു. കോഴിക്കോട് ഒരു കിലോ കോഴിയിറച്ചിക്ക് 240 രൂപയാണ് ഇന്നത്തെ വില. ബ്രാൻഡഡ് കോഴിയിറച്ചിക്ക് 289 രൂപയാണ് വില. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതോടെയാണ് കേരളത്തിൽ വില കുതിച്ചുയർന്നത്. രണ്ട് മാസം മുമ്പ് നൂറ് രൂപയില്‍ താഴെയുണ്ടായിരുന്ന ചിക്കന് ഓഫ് സീസണായിട്ടുപോലും വില 200 കടന്നു.  

സാധാരണ ചൂടുകാലമായ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പൊതുവേ ഉണ്ടാകാറ്. എന്നാല്‍ ഇത്തവണ ചൂടിനൊപ്പം ചിക്കന്‍ വിലയും കുതിച്ചുയരുകയാണ്. അതോടൊപ്പം കോഴികൃഷി നഷ്ടമായതിനാല്‍ ആഭ്യന്തര കോഴിയുല്‍പാദനത്തിലും വലിയതോതില്‍ ഇടിവുണ്ടായി.

കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയര്‍ന്നതാണ് വില വര്‍ധനയ്ക്ക് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയില്‍ കൂടിയത്. ലോക്ക്ഡൗണിന് മുമ്പ് 1500 രൂപയായിരുന്നു ഒരു ചാക്ക് കോഴിത്തീറ്റക്കുള്ള വിലയെങ്കില്‍ ഇപ്പോള്‍ അത് 2500 രൂപയായി.  ഇക്കാലയളവില്‍ കോഴിക്കുഞ്ഞുങ്ങളുടെ വിലയും മൂന്നിരട്ടിയോളമായി. 12-15 രൂപയ്ക്ക് കിട്ടിയിരുന്ന കോഴിക്കുഞ്ഞിന് ഇപ്പോള്‍ 40 രൂപയിലേറെ നല്‍കണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

17 കാരിയോട് ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ

പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി ഫാ. പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. 17 വയസുള്ള വിദ്യാർഥിനിയോടായിരുന്നു ലൈംഗികാതിക്രമം. പഠനത്തിൽ മോശമായിരുന്ന കുട്ടിയെ കൗൺസിലിങ്ങിനായിട്ടാണ് വീട്ടുകാർ വൈദികന്‍റെ അടുത്തേക്ക് അയച്ചത്. 

ഈ സമയത്ത് വൈദികൻ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ മാസം 13നായിരുന്നു സംഭവം. സംഭവം യുവതി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് അധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് വൈദികനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ. 


Share it:

business

Mostreaded

Post A Comment: