ചെന്നൈ: രണ്ടാം ക്ലാസ് വിദ്യാർഥി സ്‌കൂൾ ബസിന്‍റെ അടിയിൽപെട്ട് മരിച്ചു. ചെന്നൈയിലെ ആഴ്‌വാറിലാണ് സംഭവം. തിരുനഗറിലെ വെങ്കിടേശ്വര പ്രൈവറ്റ് സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ ദീക്ഷിത്താണ് മരിച്ചത്.
സ്‌കൂൾ കോമ്പൗണ്ടിൽ വെച്ചാണ് അപകടമുണ്ടായത്. വാനിൽ നിന്ന് ഇറങ്ങി സ്‌കൂളിലേക്ക് പോയ ദീക്ഷിത് വണ്ടിയിലേക്ക് തിരികെയെത്തി. ഇതറിയാതെ ഡ്രൈവർ വാഹനം പിന്നോട്ടെടുത്തപ്പോൾ കുട്ടിയുടെ മേൽ കയറുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ദീക്ഷിത് മരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
 
 
 
 
 
 
 

 
Post A Comment: