www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടിക്കേസ്; ദിലീപിനെ തിങ്കളാഴ്ച്ച ചോദ്യം ചെയ്യും

Share it:



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ നടൻ ദിലീപിന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്. തിങ്കളാഴ്ച്ച ഹാജാരാകാനാണ് നിർദേശിച്ചിരിക്കുന്നത്. കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ്  അയച്ചത്. ഈ മാസം 24 ന് ഹാജരാകാനാണ് അന്വേഷണസംഘം ആദ്യം ആവശ്യപ്പെട്ടത്.  

എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 24 ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് 28 ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. 

തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിലവില്‍ അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തുകള്‍ക്ക് പിന്നാലെയാണ് കേസില്‍ വീണ്ടും തുടരന്വേഷണം ആരംഭിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

പാചക വാതക വിലയിൽ വർധനവ്

ന്യൂഡെൽഹി: ഇന്ധനവിലയ്ക്ക് പുറമേ രാജ്യത്ത് പാചക വാതക വിലയിലും വർധനവ്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വർധനവ് വരുത്തിയിരുന്നു.

നാല് മാസത്തിനു ശേഷം ഇന്ധനവിലയിലും ഇന്ന് വർധനവുണ്ടായിരുന്നു. പെട്രൊൾ ലീറ്ററിന് 87 പൈസയും, ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്. ക്രൂഡ് ഓയില്‍ വിലയിലും വന്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. തിരുവനന്തപുരം, പെട്രോള്‍ - 107.31 ഡീസല്‍ - 94.41, കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40, കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ - 92.61 എന്നിങ്ങനെയാണ് ഇന്നത്തെ വില. 


Share it:

Kerala

Post A Comment: