www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാറിനുള്ളിൽ ലൈംഗിക ബന്ധം; തടഞ്ഞ സെക്യൂരിറ്റിയെ ഇടിച്ചു തെറിപ്പിച്ച് കമിതാക്കൾ

Share it:



ബാങ്കോക്ക്: നിർത്തിയിട്ടിരുന്ന കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട കമിതാക്കൾ തടയാൻ ശ്രമിച്ച സെക്യൂരിറ്റിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാറിൽ പാഞ്ഞു പോയി. തായ്‌ലാൻഡിലെ ബാങ്കോക്കിലാണ് സംഭവം നടന്നത്. ഗാർഡിനെയും സ്‌കൂട്ടറിനെയും കാർ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.  

കഴിഞ്ഞ ദിവസം പുലർച്ചെ വടക്കൻ ബാങ്കോക്കിന്‍റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നത്. പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാർ അനങ്ങുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ഇവിടേക്ക് വന്നത്. കാറിൽ യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരൻ ഇത് തടയാൻ ശ്രമിച്ചു. ഇതോടെ കമിതാക്കൾ സെക്യൂരിറ്റിയെയും സ്‌കൂട്ടറിനെയും ഇടിച്ചു തെറിപ്പിച്ച ശേഷം കാർ ഓടിച്ചു പോകുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ ജീവനക്കാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 


ടൊയോട്ട ആൾട്ടിസിനുള്ളിൽ മുഖം മൂടി ധരിച്ചാണ് യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. എന്താണ് നിങ്ങളുടെ പ്രശ്‍നം' എന്ന് ആക്രോശിച്ചതിന് ശേഷമായിരുന്നു മുഖം മൂടി ധരിച്ച പുരുഷ ഡ്രൈവർ തന്‍റെ നേര്‍ക്ക് വാഹനം ഓടിച്ചതെന്നാണ് സെക്യൂരിറ്റി പറയുന്നു. അതേസമയം കാറിന്‍റെ ഉടമയെ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവം നടന്ന അന്ന് രാത്രി ഒരു സുഹൃത്തിന് കടം കൊടുത്തിരിക്കുകയായിരുന്നു വാഹനം എന്നാണ് ഉടമ  പറയുന്നത് എന്നും പൊലീസ് വ്യക്തമാക്കുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ഉരുളി വാടകക്കെടുത്ത് മറിച്ചു വിൽപ്പന; 22 കാരൻ പിടിയിൽ

കണ്ണൂർ: ആർഭാടജീവിതത്തിനായി ഉരുളി വാടകയ്ക്കെടുത്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളാട്ടെ ഡയമണ്ട്‌സ് ഗ്രൗണ്ടിനടുത്ത് പരത്താൻ കണ്ടി വീട്ടിൽ രോഹിത്തിനെ (22)യാണ് കണ്ണൂർ ടൗൺ സി.ഐ അറസ്റ്റ് ചെയ്‌തത്. കണ്ണൂർ നഗരത്തിലെ തളാപ്പ്, സിറ്റി, താഴെ ചൊവ്വ എന്നിവിടങ്ങളിലെ വാടക സ്റ്റോറുകളിൽ നിന്നും വാടകയ്ക്കെടുത്ത ഉരുളികളാണ് ഇയാൾ മറിച്ചു വിറ്റത്. എട്ടോളം ചെറുതും വലുതുമായ ഉരുളികളാണ് ഇത്തരത്തിൽ വിൽപന നടത്തിയത്. 

ഉരുളിയും ചട്ടുകങ്ങളും വാടകയ്ക്ക്  എടുത്ത ശേഷം തിരികെ നൽകാതെ മറിച്ചു വിൽക്കുന്നതാണ് ഇയാളുടെ രീതി. പ്രസവ മരുന്നുണ്ടാക്കാനാണെന്നും വിവാഹ ആവശ്യമെന്നും മറ്റും പറഞ്ഞാണ് ഉരുളികൾ വാടയ്ക്ക് എടുത്തിരുന്നത്. 

കാറിലെത്തിയാണ് ഇയാൾ ഉരുളികൾ കൊണ്ടുപോയിരുന്നത്. ഉരുളികൾ തിരികെ നൽകാതെ വന്നതോടെ സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചക്കരക്കൽ, കാട്ടാമ്പള്ളി, മയ്യിൽ, ശ്രീകണ്‌ഠാപുരം എന്നിവിടങ്ങളിലെ ആക്രികടകളിൽ നിന്നും ഉരുളികൾ കണ്ടെത്തി. 

അഞ്ച് ലക്ഷം രൂപയോളം വില വരുന്ന ഉരുളികൾ ഒന്നര ലക്ഷം രൂപക്കാണ് ഇയാൾ വിൽപന നടത്തിയത്. ഇത്തരത്തിൽ കിട്ടിയ പണം ഉപയോഗിച്ച് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ പോയി ആർഭാട ജീവിതം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ സഹായിയെ തിരിച്ചറിഞ്ഞതായും ഇയാളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 


Share it:

world

Post A Comment: