www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാൽ വില അഞ്ച് രൂപ കൂട്ടണമെന്നാവശ്യപ്പെട്ട് മിൽമ

Share it:



തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ പൊതുജനത്തിന് വീണ്ടും തിരിച്ചടി. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. മിനിമം അഞ്ച് രൂപയെങ്കിലും ലിറ്ററിനു കൂട്ടണമെന്നാണ് മിൽമയുടെ ആവശ്യം. 

മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വർധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

45 രൂപ മുതൽ 50 രൂപ വരെയാണ് ഇപ്പോൾ ഒരു ലിറ്റർ പാലിന് ചെലവ് വരുന്നതെന്ന് നിവേദനത്തിൽ പറയുന്നു. കാലിത്തീറ്റയുടെ വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ കാലിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

17 കാരിയോട് ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ

പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി ഫാ. പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. 17 വയസുള്ള വിദ്യാർഥിനിയോടായിരുന്നു ലൈംഗികാതിക്രമം. പഠനത്തിൽ മോശമായിരുന്ന കുട്ടിയെ കൗൺസിലിങ്ങിനായിട്ടാണ് വീട്ടുകാർ വൈദികന്‍റെ അടുത്തേക്ക് അയച്ചത്. 

ഈ സമയത്ത് വൈദികൻ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ മാസം 13നായിരുന്നു സംഭവം. സംഭവം യുവതി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് അധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് വൈദികനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ. 


Share it:

Kerala

Post A Comment: