www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഗുരുതര സുരക്ഷാ വീഴ്‌ച്ച

Share it:



ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ വൻ സുരക്ഷാ വീഴ്ച്ച. തമിഴ്‌നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പം റിട്ട. പൊലീസ് ഉദ്യോഗസ്ഥരായ നാല് പേർ അനധികൃതമായി അണക്കെട്ട് സന്ദർശിച്ചു. കേരളാ പൊലീസ് ഇവരെ പരിശോധിക്കാതെ കടത്തിവിട്ടതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനൊപ്പമാണ് കുമളി സ്വദേശികളായ നാലുപേര്‍ ഡാമിലെത്തിയത്. തമിഴ്നാടിന്‍റെ ബോട്ടിലായിരുന്നു യാത്ര. കേരള പൊലീസിലെ റിട്ട. എസ്ഐമാരായ റഹീം, അബ്ദുൾ സലാം, ദില്ലി പൊലീസിൽ ഉദ്യോഗസ്ഥനായ ജോണ്‍ വര്‍ഗീസ്, മകൻ വര്‍ഗീസ് ജോണ്‍ എന്നിവരാണ് അനധികൃതമായി ഡാമിലെത്തിയത്. 

ഡാമിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ തന്നെ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിൽ വിവരമറിയിക്കണമെന്നാണ് നിയമം. ഒരു പരിശോധനയും കൂടാതെ ഇവരെ കടത്തി വിട്ടു എന്നതാണ് മുല്ലപ്പെരിയാര്‍ പൊലീസിന്‍റെ ഗുരുതര വീഴ്ച്ച. തമിഴ്നാട് സംഘമെന്ന് തെറ്റിധരിച്ചാണെന്ന വാദം ഉയര്‍ത്തിയാലും എന്തുകൊണ്ട് ജിഡി രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയില്ല എന്ന ചോദ്യമുണ്ട്.  സംഭവം വിവാദമായതോടെ ഈ നാല് പേര്‍ക്കെതിരെ മുല്ലപ്പെരിയാര്‍ പൊലീസ് കേസെടുത്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

സ്‌കൂളിൽ ക‍യറാതെ മുങ്ങിയ കുട്ടികളെ പൊലീസ് പൊക്കി 

ഇടുക്കി: അൽഫാം കഴിക്കാൻ സ്‌കൂളിൽ കയറാതെ മുങ്ങിയ പെൺകുട്ടികളെ പൊലീസ് കൈയോടെ പൊക്കി. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് 15,13 വയസുള്ള കുട്ടികൾ അൽഫാം കഴിക്കാൻ കട്ടപ്പനയ്ക്ക് വണ്ടി കയറിയത്. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ഇരുവരും കൂടി അൽഫാം കഴിക്കാൻ പോയാലോ എന്ന് ആലോചിച്ചത്. ഉടൻ തന്നെ കട്ടപ്പനക്കുള്ള ബസിൽ കയറി പോകുകയും ചെയ്‌തു. കുട്ടികളെ സ്‌കൂളിൽ കാണാതിരുന്നതിനെ തുടർന്ന് അധ്യാപകരാണ് വിവരം ഇവരുടെ വീട്ടിൽ അറിയിച്ചത്. 

കുട്ടികൾ സ്‌കൂളിലായിരിക്കുമെന്ന് കരുതിയ വീട്ടുകാരും വിവരം കേട്ടതോടെ ഞെട്ടി. ഈ സമയം കട്ടപ്പനയിലെത്തി അൽഫാം കഴിച്ചു കഴിഞ്ഞ കുട്ടികൾ സമയം കളയാൻ നെടുങ്കണ്ടം ഭാഗത്തേക്കുള്ള ബസിൽ കയറിയിരുന്നു. കുട്ടികളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ വീട്ടുകാർ നിരന്തരം വിളിച്ചുകൊണ്ടിരുന്നെങ്കിലും കോൾ അറ്റന്‍റ് ചെയ്യുന്നുണ്ടായിരുന്നില്ല. 

ഇതിനിടെ ബസിൽ വച്ച് ഒരു കുട്ടി ഫോൺ അറ്റൻഡ് ചെയ്യുകയും വീട്ടുകാർ നിർബന്ധിച്ചതോടെ ബാലഗ്രാമിൽ ബസ് ഇറങ്ങുകയും ചെയ്‌തു. എന്നാൽ കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് ബസിൽ യാത്ര തുടർന്നു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് പിടികൂടുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. 


Share it:

Kerala

Post A Comment: