www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അഞ്ചാം ക്ലാസ് വിദ്യാർഥിനി കാറിടിച്ച് മരിച്ചു

Share it:



ഇടുക്കി: സ്‌കൂൾ ബസിൽ നിന്നും റോഡിലേക്കിറങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർഥിനി അമിത വേഗതയിലെത്തിയ കാർ ഇടിച്ചു മരിച്ചു. ഇടുക്കി കട്ടപ്പന കൊച്ചറയ്ക്ക് സമീപം പാലാകണ്ടത്താണ് അപകടം നടന്നത്. പാലാക്കണ്ടം തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ (11) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് നാലേകാലോടെ സ്‌കൂൾ വിട്ട് വരുമ്പോഴായിരുന്നു അപകടം. 

ബസിൽ നിന്നും കുട്ടി റോഡിലേക്ക് ഇറങ്ങവെ അമിത വേഗത്തിലെത്തിയ കാർ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വണ്ടൻമേട് പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്. കൊച്ചറ എം.കെ.എം. യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ് ആശ. അബിയ ഏകസഹോദരി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ബസും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു 

മലപ്പുറം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ ആറിന് കൊണ്ടോട്ടി ബൈപ്പാസ് റോഡിലായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്. ലോറി ഇടിച്ചതിനെ തുടർന്ന് ബസ് റോഡിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റിലും ഇടിച്ചതിനു ശേഷമാണ് ബസ് മറിഞ്ഞത്. മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്. മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു ലോറി. 


Share it:

Idukki

Mostreaded

Post A Comment: