www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

15 കാരിയെ പീഡിപ്പിച്ചു; യുവാവിന് 25 വർഷം തടവ്

Share it:



തിരുവനന്തപുരം: ഇൻസ്റ്റഗ്രാം പരിചയം മുതലാക്കി 15കാരിയുടെ മുറിയിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക്ക 25 വർഷം കഠിന തടവും പിഴയും ശിക്ഷ. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫല്‍ (22)നെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്‌ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണം. 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു വര്‍ഷത്തിനുള്ളിലാണ് വിധി വരുന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.  

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി വിദ്യാർഥിനിയുമായി അടുപ്പം സ്ഥാപിച്ചത്. തുടർന്ന് ബുക്ക് നൽകാനെന്ന പേരിൽ കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരുമായി പരിചയത്തിലായി. ഈ പരിചയം മുതലെടുത്ത് 2020 നവംബര്‍ ഒന്നിന് പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതില്‍ തുറക്കാന്‍ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ച് ഉണര്‍ത്തി നാണം കെടുത്തുമെന്നു ഭീഷണിപ്പെടുത്തി.

ഇതില്‍ ഭയന്നു കുട്ടി വാതില്‍ തുറന്നു കൊടുത്തപ്പോള്‍ മുറിക്കുള്ളില്‍ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് കുട്ടിയെ തന്‍റെ ബൈക്കില്‍ ബലമായി കയറ്റി മണ്‍റോത്തുരുത്തിലുള്ള ഒരു റിസോര്‍ട്ടില്‍ കൊണ്ട് പോയി. അവിടെ വച്ച് മയക്കുമരുന്ന് ല്‍കിപീഡിപ്പിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി. കുട്ടിയെ ഭീഷണിപ്പെടുത്തി കടന്നു കളയാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് മണ്‍റോത്തുരുത്തില്‍ വച്ചു പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. പിഴത്തുക കുട്ടിക്കു നല്‍കണമെന്നും സര്‍ക്കാര്‍ കുട്ടിക്കു നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

സ്വർണവില കുറയുന്നു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിയുന്നു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില ഗ്രാമിന് 4730 രൂപയും പവന് 37840 രൂപയുമാണ്. 18 കാരറ്റ് സ്വർണ വില ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞു. പവന് 160 രൂപയുടെ ഇടിവും ഇതേ തുടർന്ന് ഉണ്ടായി.

സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വർണവില കുത്തനെ കുറഞ്ഞിട്ടുണ്ട് . ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. 


Share it:

Crime

Post A Comment: