പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി ഫാ. പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. 17 വയസുള്ള വിദ്യാർഥിനിയോടായിരുന്നു ലൈംഗികാതിക്രമം.
പഠനത്തിൽ മോശമായിരുന്ന കുട്ടിയെ കൗൺസിലിങ്ങിനായിട്ടാണ് വീട്ടുകാർ വൈദികന്‍റെ അടുത്തേക്ക് അയച്ചത്. ഈ സമയത്ത് വൈദികൻ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ മാസം 13നായിരുന്നു സംഭവം.
സംഭവം യുവതി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് അധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് വൈദികനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
 
 
 
 
 
 
 
Post A Comment: