www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സഹോദരനെ കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് അറസ്റ്റിൽ

Share it:



തൃശൂർ: സഹോദരനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിൽ യുവാവ് അറസ്റ്റിലായി. തൃശൂർ ചേർപ്പിലാണ് സംഭവം. മുത്തുള്ളിയാലിൽ കെ.ജെ. ബാബുവാണ് കൊല്ലപ്പെട്ടത്. ‍ഇയാളുടെ സഹോദരൻ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് സാബു മൊഴി നൽകിയിട്ടുണ്ട്. 

ശനിയാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്‍റെ കൈ പുറത്ത് കണ്ടതോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ രണ്ടു ദിവസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചതോടെ പൊതുജനം പെരുവഴിയിൽ. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും യാത്രികർ യാത്രാമാർഗമില്ലാതെ വെഴിയിൽപെട്ടു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. 

മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും  സമരം ബാധിച്ചിട്ടുണ്ട് .ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരം ന​ഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങളുമായിട്ടാണ് ബസുടമകൾ പണിമുടക്കുന്നത്. 



Share it:

Crime

Post A Comment: