www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു ബിയറിനു 400 രൂപ; വെയർ ഹൗസിലെ ചുമട്ടുതൊഴിലാളി അറസ്റ്റിൽ

Share it:



കോട്ടയം: മോഷ്‌ടിച്ച ബിയർ പണിമുടക്ക് ദിവസം 400 രൂപയ്ക്ക് വിൽപന നടത്തിയ ആൾ പിടിയിൽ. കോട്ടയം അയർകുന്നത്തെ ബിവറേജ‌സ് വെയർ ഹൗസിൽ നിന്നും ബിയർ മോഷ്‌ടിച്ചു വിൽപന നടത്തിയ ജീവനക്കാരൻ പുന്നത്തുറ കല്ലുവെട്ട് കുഴിയിൽ ബൈജു (50) ആണ് പിടിയിലായത്. വെയർ ഹൗസിലെ ചുമട്ട് തൊഴിലാളിയായിരുന്നു പ്രതി. ജോലിക്ക് ശേഷം ജീവനക്കാർ അറിയാതെ ബിയർ കുപ്പികൾ കടത്തുകയായിരുന്നു.  

നികുതി അടയ്ക്കാത്തതും സെക്യൂരിറ്റി ലേബലില്ലാത്തതും നമ്പർ പതിക്കാത്തതുമായ ബിയർ കുപ്പികളാണ് ഇയാൾ എടുത്ത് കൊണ്ട് വന്നിരുന്നത്. പൊതുപണിമുടക്ക് ദിവസം ആവശ്യക്കാർക്ക് 400 രൂപ നിരക്കിലാണ് മദ്യം വിൽപന നടത്തിയിരുന്നത്. 

രഹസ്യ വിവരത്തെ തുടർന്ന് കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണർ ടി.എ. അശോക് കുമാറിന്‍റെ നിർദേശാനുസരണം പാമ്പാടി എക്സൈസ് റേഞ്ച് ടീമിലെ ഇൻസ്പെക്ടർ പി.കെ സതീഷ് , അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്‍റീവ് ഓഫീസർമാരായ ജെക്സി ജോസഫ്, രഞ്ജിത്ത് കെ നന്ത്യാട്ട്,  പി.വി ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വ്യാപാരികൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും കേരളത്തിൽ അക്രമം അഴിച്ചുവിട്ട് വിവിധ സംഘടനകൾ. കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ ഇന്നും വ്യാപകമായ ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് കടകൾ തുറക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പലയിടത്തും ആക്രമണം നടന്നത്. 

തിരുവനന്തപുരത്ത് ലുലുമാളിലെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനു കാരണമായി. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 

ഇതിനിടെ കൊച്ചിയിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ബ്രോഡ്‌വെയിൽ 40 ശതമാനത്തിലേറെ കടകൾ തുറന്നു. ഉച്ചയോടെ ശേഷിക്കുന്ന കടകളും തുറക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

കൊച്ചിയിൽ സിനിമാ തീയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നിട്ടുണ്ട്. ലുലുമാളിൽ പതിവു പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കൊച്ചി നഗരത്തിൽ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ രാവിലെ ജോലിക്കെത്തിയ ബി.പി.സി.എൽ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു. 


Share it:

Crime

Post A Comment: