www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മ മരിച്ചതറിഞ്ഞില്ല; 10 വയസുകാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം

Share it:



അമരാവതി: അമ്മ മരിച്ചതറിയാതെ 10 വയസുകാരൻ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അമ്മ മരിച്ചതറിയാതെ സ്വയം ഒരുങ്ങി സ്‌കൂളിൽ പോകുകയും തിരികെ വന്ന് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങുകയും ചെയ്‌തത്. രാജ്യലക്ഷ്‌മി എന്ന 41 കാരിയാണ് മരിച്ചത്. വീടിനുള്ളിൽ വീണ യുവതി വീഴ്ച്ചയിൽ തന്നെ മരിച്ചിരുന്നു. 

അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ, ഉറക്കമായിരിക്കുമെന്ന് കുട്ടി കരുതി. അവൻ പതിവ് പോലെ എഴുന്നേറ്റ് തനിച്ച് വസ്ത്രം ധരിച്ച്, ഭക്ഷണം കഴിച്ച് ദിവസവും പോകുന്ന പോലെ സ്കൂളിൽ പോയി. തിരികെ വന്ന് അവൻ അമ്മയുടെ മൃതദേഹത്തിന് അരികിൽ, കിടന്നുറങ്ങി. ക്ഷീണം കൊണ്ട് അമ്മ ഉറങ്ങുകയാണെന്ന് കരുതിയ അവൻ അമ്മയെ വിളിച്ചെഴുന്നേൽപ്പിക്കാൻ മടിച്ചു.

നാലാം ദിവസം അമ്മയുടെ ശരീരത്തിൽ നിന്ന് എന്തോ ദുർഗന്ധം വരുന്നെന്ന് കുട്ടി അമ്മാവനായ ദുർഗാ പ്രസാദിനെ അറിയിച്ചതിനെ തുടർന്നാണ് സത്യാവസ്ഥ എല്ലാവരും അറിയുന്നത്. കുട്ടിക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ട്. ഭർത്താവുമായുള്ള പ്രശ്‍നങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി രാജ്യലക്ഷ്മി മകനോടൊപ്പം തനിച്ച് ഒരു ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്ത് അതിൽ താമസിക്കുകയായിരുന്നു. ഒരു സ്വകാര്യ കോളെജിലെ അധ്യാപികയായിരുന്നു രാജ്യലക്ഷ്മി.  

മാർച്ച് ഒമ്പതിന് രാത്രിയിലാണ് അവൾ മരണപ്പെട്ടത്. എന്നാൽ കാലത്ത് എഴുന്നേറ്റ മകൻ ഇതൊന്നുമറിയാതെ തന്‍റെ ദിനചര്യകളിലേയ്ക്ക് കടന്നു. എല്ലാ ദിവസത്തെയും പോലെ അന്നും അവൻ അവന്‍റെ കാര്യങ്ങൾ ചെയ്തു. പിന്നീടുള്ള മൂന്ന് ദിവസവും ഇത് തുടർന്നു. 

ഈ ദിവസങ്ങളിൽ അവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണങ്ങൾ കഴിച്ചാണ് അവൻ വിശപ്പടക്കിയിരുന്നത്. അമ്മയെ പുറത്ത് കാണാതായപ്പോൾ അയൽക്കാർ അവനോട് അമ്മ എവിടെയെന്ന് തിരക്കിയിരുന്നു. അമ്മ ഉറങ്ങുകയാണെന്ന് അവൻ അവരോട് മറുപടി പറയുകയും ചെയ്‌തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഹിജാബ് നിരോധനം ശരിവച്ച് ഹൈക്കോടതി 

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഹിജാബ് ധകിക്കുന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടകയിലെ വിദ്യാർഥിനികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി ഇതിനു ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു. 

11 ദിവസാണ് കേസിൽ കോടതി വാദം കേട്ടത്. തുടർന്ന് ഫെബ്രുവരി 25ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരും വരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 


Share it:

National

Post A Comment: