www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

17കാരനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി; പ്രതി പിടിയിൽ

Share it:



ഇടുക്കി: യുവാവിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തമിഴ്‌നാട് അതിർത്തിയിലെ വന മേഖലയിൽ തള്ളി. ഇടുക്കി വണ്ടൻമേടിനു സമീപം നെറ്റിത്തൊഴു മണിയംപെട്ടി ഭാഗത്തെ വനത്തിനുള്ളിലാണ് കൊലപാതകം നടന്നത്. മണിയംപെട്ടി ശക്തിവിലാസം രാജ്‌കുമാർ (17) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.  

ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പെങ്ങളുമായുണ്ടായ പ്രണയത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഇന്നലെ പ്രതിയും കൊല്ലപ്പെട്ട രാജ്കുമാറും ചേർന്ന് മദ്യപിക്കാനായി വനത്തിനുള്ളിലേക്ക് പോകുകയായിരുന്നു. തുടർന്ന് മദ്യപിക്കുന്നതിനിടെ പ്രതി രാജ്കുമാർ കുടിച്ച മദ്യത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. 

ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ് മോർട്ടവും പൂർത്തിയാക്കണം. നിലവിൽ വനത്തിനുള്ളിൽ ഇൻക്വസ്റ്റ് നടപടികൾ നടന്നു വരികയാണ്. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും. ഇതിനു ശേഷം മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വരികയുള്ളു. കൂടുതൽ പേർക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മൃതദേഹം കിടന്നത് തമിഴ്നാട് വനമേഖലയിലായതിനാൽ തമിഴ്‌നാട് ഫോറസ്റ്റിന്‍റെ നടപടികൾക്ക് ശേഷം മാത്രമേ കേരള പൊലീസിന് നടപടികൾ ആരംഭിക്കാൻ കഴിയു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഹിജാബ് നിരോധനം ശരിവച്ച് ഹൈക്കോടതി 

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഹിജാബ് ധകിക്കുന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടകയിലെ വിദ്യാർഥിനികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി ഇതിനു ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു. 

11 ദിവസാണ് കേസിൽ കോടതി വാദം കേട്ടത്. തുടർന്ന് ഫെബ്രുവരി 25ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരും വരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 



Share it:

Crime

Idukki

Post A Comment: