www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മയെ പീഡിപ്പിച്ചു; ഉസ്‌താദിനെതിരെ കേസ്

Share it:



കണ്ണൂർ: വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിൽ പള്ളിയിലെ ഉസ്‌താദിനെതിരെ പൊലീസ് കേസ്. കണ്ണൂർ പരിയാരം ഏര്യം ആലക്കാട്ട് ഫാറൂഖ് നഗറിലെ അബ്‌ദുൾ നാസർ ഫൈസി ഇർഫാനിക്കെതിരെ (36)യാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളും വിവാഹിതനാണ്. 

യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2021- ഓഗസ്റ്റ് ഒന്നിനും 2022 മാര്‍ച്ച്‌ ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളില്‍ എത്തിച്ചാണ് പള്ളിയിലെ ഉസ്താദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.  

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് വിവിധ സ്ഥലങ്ങളിൽ മുറിയെടുത്ത് തന്നെ പീഡിപ്പിച്ചെതന്നും പരാതിയിൽ യുവതി ആരോപിക്കുന്നു. പരിയാരം പൊലീസിലാണ് യുവതി പരാതി നൽകിയത്. വിവാഹിതനായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താന്‍ പുനര്‍വിവാഹം കഴിക്കാമെന്ന് പറഞ്ഞു പ്രണയത്തിലാവുകയും പിന്നീട് ഇവരെ പ്രലോഭിപ്പിച്ച് ഇരുവരും നാട് വിടുകയായിരുന്നു.

ഇതോടെ ഉസ്താദിന്‍റെ ഭാര്യയും വീട്ടമ്മയുടെ ഭർത്താവും പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പൊലീസ് കേസെടുത്തതോടെ ഉസ്താദും വീട്ടമ്മയും പൊലീസ് സ്റ്റേഷനിലെത്തുകയും, തങ്ങൾ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതായും അറിയിച്ചു. ഇതോടെ ഇരുവരെയും പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനി തന്നെ വഞ്ചിച്ചതായും വിവാഹവാഗ്ദാനത്തിൽ പിൻമാറിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഫൈസി ഇര്‍ഫാനി തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും ഇവർ ആരോപിക്കുന്നു.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചതോടെ പൊതുജനം പെരുവഴിയിൽ. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും യാത്രികർ യാത്രാമാർഗമില്ലാതെ വെഴിയിൽപെട്ടു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. 

മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും  സമരം ബാധിച്ചിട്ടുണ്ട് .ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരം ന​ഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങളുമായിട്ടാണ് ബസുടമകൾ പണിമുടക്കുന്നത്. 



Share it:

Crime

Post A Comment: