www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പലചരക്ക് വാങ്ങാനുള്ള പണം കൊണ്ട് ലോട്ടറി എടുത്തു; മടങ്ങിയെത്തിയത് ലക്ഷ പ്രഭുവായി

Share it:



വാഷിങ്‌ടൺ: പലചരക്ക് വാങ്ങാൻ ഭാര്യ കൊടുത്ത പൈസ കൊടുത്തെടുത്ത ലോട്ടറിയിൽ 81 ലക്ഷം സമ്മാനം നേടി ഗൃഹനാഥൻ. ജോസഫ് ബെഡ്നാരെക് എന്നയാൾക്കാണ് ഈ ഭാഗ്യം ഉണ്ടായത്.  വീട്ടിലെ പലചരക്ക് സാധനങ്ങൾ തീർന്നതോടെയാണ് ഭാര്യ ജോസഫിന്‍റെ കൈയിൽ പണം നൽകി കടയിലേക്ക് അയച്ചത്.  

എന്നാൽ കടയുടെ സമീപത്തെ ലോട്ടറി കട കണ്ടതോടെ ജോസഫിന്‍റെ മനസ് മാറി. സാധനം വാങ്ങാൻ വച്ച പൈസ കൊണ്ട് ജോസഫ് ഒരു ലോട്ടറി എടുത്തു. ഈ ലോട്ടറിക്കാണ് 1,07,000 അമേരിക്കൻ ഡോളർ (ഏകദേശം 81 ലക്ഷം രൂപ) സമ്മാനം ലഭിച്ചത്. ഫോണ്ട് ഡുലാക്കിലെ പയനിയർ റോഡിൽ സ്ഥിതി ചെയ്യുന്ന പിക്ക് എൻ സേവിൽ നിന്നാണ് ജോസഫ് ലോട്ടറി വാങ്ങിയത്. 21 വർഷമായി വിവാഹിതരായ തങ്ങൾക്കൊപ്പം എപ്പോഴും ഭാഗ്യമുണ്ടെന്നാണ് ജോസഫിന്‍റെ കമന്‍റ്. 

പലചരക്ക് വാങ്ങാൻ പോയ ഭർത്താവ് ലക്ഷപ്രഭുവായി തിരികെ വരുമ്പോഴാണ് ഭാര്യ എല്ലൻ ബെഡ്നാരെക് കണ്ടത്. വീടിന്‍റെ അറ്റക്കുറ്റപണികൾ പൂർത്തിയാക്കാനും, സമ്പാദ്യം വർധിപ്പിക്കാനും പണം ഉപയോഗിക്കുമെന്ന് ദമ്പതികൾ പറയുന്നു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുണ്ടാകുന്നത്. അതേസമയം ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 

ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിനു സാധ്യത. തുറസായ സ്ഥലങ്ങളിൽ ഇടി മിന്നൽ ഏൽക്കാനുള്ള സാധ്യത ഉള്ളതിനാൽ ആളുകൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടണം. പരമാവധി ഭിത്തിയിലോ, തറയിലോ ഈ സമയത്ത് സ്‌പർശിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം, വൈദ്യുതി ഉപകരണങ്ങൾക്ക് സമീപം മിന്നലുള്ളപ്പോൾ നിൽക്കരുത്. ഈ സമയത്ത് ടെലഫോൺ ഉപയോഗിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. 


Share it:

world

Post A Comment: