www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു

Share it:



പത്തനംതിട്ട: വീട്ടിൽ വെള്ളമില്ലാതിരുന്നതിനെ തുടർന്ന് ആറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു. നാറാംണംതോട് അമ്പപ്പറമ്പിൽ വിനോദിന്‍റെയും പ്രീതിയുടെയും മകൾ നന്ദനയാണ് (16) പമ്പയാറ്റിൽ മുങ്ങി മരിച്ചത്. പമ്പാവാലി ആലപ്പാട്ട് പാപ്പിക്കയത്തിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. നന്ദനയുടെ ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപെടുത്തി. 

മരിച്ച നന്ദന വെൺകുറിഞ്ഞി എസ്.എൻ.ഡി.പി. സ്‌കൂൾ വിദ്യാർഥിനിയാണ്. വീട്ടിൽ വെള്ളമില്ലാതിരുന്നതിനെ തുടർന്ന് കുളിക്കാനായി ആലപ്പാട്ട് എത്തുകയായിരുന്നു. കയത്തിൽ അകപ്പെട്ട അശ്വതി, മായ എന്നിവരെയാണ് രക്ഷപെടുത്തിയത്. ആശുപത്രിയിലേക്ക് പോകും വഴിയിലാണ് നന്ദന മരണപ്പെട്ടത്. വിനായകനാണ് സഹോദരൻ. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

ഇന്ധനവിലയിൽ ഇന്നും വർധനവ് 

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രൊൾ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്. പെട്രൊളിനും ഡീസലിനും ആറ് രൂപയോളം വർധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. 

ഇന്ധന വില നിത്യേന ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് സകല സാധനങ്ങൾക്കും വില ഉയരുകയാണ്. അരി മുതലുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില ഉയരുന്നുണ്ട്. പൊതുഗതാഗത നിരക്കുകളും ഉടൻ വർധിക്കുമെന്നാണ് വിവരം. 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. 


Share it:

Kerala

Post A Comment: