
ഇടുക്കി: രോഗികളുമായി വന്ന ആംബുലൻസ് ബ്രേക്ക് നഷ്‌ടമായി തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയ്ക്ക് സമീപത്തായിരുന്നു അപകടം. കോട്ടയം പുതുപ്പള്ളി സർവീസ് സഹകരണ ബാങ്കിന്‍റെ ആംബുലൻസാണ് മറിഞ്ഞത്.
മധുരയിൽ നിന്നും രോഗികളുമായി പുതുപ്പള്ളിയിലേക്ക് പോകവെയായിരുന്നു അപകടം. പുല്ലുപാറയ്ക്ക് സമീപമെത്തിയപ്പോൾ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയും തുടർന്ന് ഭിത്തിയിൽ ഇടിച്ചു നിർത്തുന്നതിനിടെ അമ്പുലൻസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.
ഈ സമയം എതിരെ സ്‌കൂട്ടറിൽ വന്ന ഏലപ്പാറ സ്വദേശി അബ്‌ദുൾ കരീമിനും ആംബുലൻസിൽ ഉണ്ടായിരുന്ന രോഗികൾ ഉൾപ്പെടെ മൂന്ന് പേർക്കുമാണ് പരുക്കേറ്റത്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ
ഉരുളി വാടകക്കെടുത്ത് മറിച്ചു വിൽപ്പന; 22 കാരൻ പിടിയിൽ
കണ്ണൂർ: ആർഭാടജീവിതത്തിനായി ഉരുളി വാടകയ്ക്കെടുത്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളാട്ടെ ഡയമണ്ട്‌സ് ഗ്രൗണ്ടിനടുത്ത് പരത്താൻ കണ്ടി വീട്ടിൽ രോഹിത്തിനെ (22)യാണ് കണ്ണൂർ ടൗൺ സി.ഐ അറസ്റ്റ് ചെയ്‌തത്. കണ്ണൂർ നഗരത്തിലെ തളാപ്പ്, സിറ്റി, താഴെ ചൊവ്വ എന്നിവിടങ്ങളിലെ വാടക സ്റ്റോറുകളിൽ നിന്നും വാടകയ്ക്കെടുത്ത ഉരുളികളാണ് ഇയാൾ മറിച്ചു വിറ്റത്. എട്ടോളം ചെറുതും വലുതുമായ ഉരുളികളാണ് ഇത്തരത്തിൽ വിൽപന നടത്തിയത്.
ഉരുളിയും ചട്ടുകങ്ങളും വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകാതെ മറിച്ചു വിൽക്കുന്നതാണ് ഇയാളുടെ രീതി. പ്രസവ മരുന്നുണ്ടാക്കാനാണെന്നും വിവാഹ ആവശ്യമെന്നും മറ്റും പറഞ്ഞാണ് ഉരുളികൾ വാടയ്ക്ക് എടുത്തിരുന്നത്.
കാറിലെത്തിയാണ് ഇയാൾ ഉരുളികൾ കൊണ്ടുപോയിരുന്നത്. ഉരുളികൾ തിരികെ നൽകാതെ വന്നതോടെ സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചക്കരക്കൽ, കാട്ടാമ്പള്ളി, മയ്യിൽ, ശ്രീകണ്‌ഠാപുരം എന്നിവിടങ്ങളിലെ ആക്രികടകളിൽ നിന്നും ഉരുളികൾ കണ്ടെത്തി.
അഞ്ച് ലക്ഷം രൂപയോളം വില വരുന്ന ഉരുളികൾ ഒന്നര ലക്ഷം രൂപക്കാണ് ഇയാൾ വിൽപന നടത്തിയത്. ഇത്തരത്തിൽ കിട്ടിയ പണം ഉപയോഗിച്ച് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ പോയി ആർഭാട ജീവിതം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ സഹായിയെ തിരിച്ചറിഞ്ഞതായും ഇയാളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
Post A Comment: