www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പെട്രൊൾ, ഡീസൽ വിലയിൽ വർധനവ്

Share it:



ന്യൂഡെൽഹി: നാല് മാസമായി മാറ്റമില്ലാതെ തുടർന്ന ഇന്ധനവില വീണ്ടും കൂടി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടർന്നാണ് നാല് മാസമായി വില വർധന നിർത്തി വച്ചിരുന്നത്. ഇന്ന് പെട്രൊൾ ലീറ്ററിന് 87 പൈസയും, ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടി. 

തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന.

ക്രൂഡ് ഓയില്‍ വിലയിലും വന്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.

ഇന്ന് കേരളത്തിലെ ഇന്ധനവില ഇങ്ങനെ

തിരുവനന്തപുരം: പെട്രോള്‍ - 107.31 ഡീസല്‍ - 94.41

കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40

കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ - 92.61

137 ദിവസം ‘അനക്കമില്ലാതിരുന്ന ഇന്ധനവിലയിലെ പുതിയ മാറ്റം മാർച്ച് 22നു രാവിലെ ആറു മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്‍ ഡീലർമാരെ അറിയിച്ചു. 

ക്രൂഡ് ഓയിൽ വില ഒരുഘട്ടത്തില്‍ ഒരുബാരലിന് 130 ഡോളർ എന്ന റെക്കോർഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയിൽ ഇന്ധനവില വർധിച്ചിരുന്നില്ല. റഷ്യ–യുക്രെയ്ൻ സംഘർഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്.  2021 നവംബര്‍ 2നായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a


Share it:

business

Post A Comment: