www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒമാനിൽ പാറ ഇടിഞ്ഞുണ്ടായ അപകടം; മരണം 10 ആയി

Share it:



മസ്‌കത്ത്: ഒമാനിൽ ജോലി സ്ഥലത്ത് പാറ ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 10 ആയി. ബുധനാഴ്ച്ച മൂന്ന് മൃതദേഹങ്ങൾ കൂടിയാണ് അവശിഷ്‌ടങ്ങൾക്കിടയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ഞായറാഴ്ച്ചയാണ് അൽദാഹിറ ഗവർണറേറ്റിൽ ഉൾപ്പെടുന്ന അൽ ആരിദ് പ്രദേശത്ത് അപകടമുണ്ടായത്. ജോലി സ്ഥലത്ത് തൊഴിലാളികള്‍ക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീഴുകയായിരുന്നു. ഏഴ് മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. 

ബുധനാഴ്‌ച്ച രാവിലെ രണ്ട് മൃതദേഹങ്ങളും ഉച്ചയ്ക്ക് ശേഷം ഒരു മൃതദേഹവും കൂടി കണ്ടെടുത്തു. യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ഇനിയും കണ്ടെത്താനുള്ള നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

ഒരേ സമയം ആറ് പേരെ പ്രണയിച്ച 42 കാരി അറസ്റ്റിൽ

ബീജിങ്: ഒരേ സമയം ആറ് പേരെ പ്രണയിച്ച് പണവും സമ്മാനങ്ങളും തട്ടിയെടുത്ത കേസിൽ 42 കാരി അറസ്റ്റിൽ. ചൈനയിലാണ് സംഭവം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മാവോ എന്നു വിളിക്കുന്ന സ്ത്രീയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ആറ് പേരെ ഒരുപോലെ പ്രണയിക്കാനുള്ള മാവോയുടെ കഴിവിനെ പ്രശംസിച്ച് സൈബർ ലോകത്ത് ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 

ഡേറ്റിങ് സൈറ്റുകളിലൂടെയാണ് മാവോ തന്‍റെ ഇരകളെ കണ്ടെത്തിയിരുന്നത്. അവിവാഹിതയാണെന്ന് പറഞ്ഞാണ് ഇവർ പുരുഷൻമാരുമായി ബന്ധം സ്ഥാപിച്ചത്. കാഴ്ച്ചയിൽ സുന്ദരിയായതിനാൽ തന്നെ ഇവരുടെ വലയിൽ പുരുഷൻമാർ വീഴുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ആറ് പുരുഷൻമാരെയും ഇവർ പ്രണയിച്ചത്. തുടർന്ന് അവരില്‍നിന്നും വില കൂടിയ വസ്തുക്കളും പണവും സമ്മാനമായി സ്വീകരിക്കുകയായിരുന്നു. പുരുഷന്‍മാര്‍ പരസ്പരം ഇക്കാര്യം അറിയാതിരുന്നതിനാല്‍ തട്ടിപ്പ് ഏറെക്കാലമായി തുടര്‍ന്നുപോരുകയായിരുന്നു. അതിനിടയില്‍, ഒരാള്‍ക്ക് ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. 

2021 ജൂലൈ-ഡിസംബര്‍ മാസങ്ങളിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് ചൈനീസ് മാധ്യമമായ ഡെയിലി ഇക്കണോമിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആറ് മധ്യവയസ്‌കരുമായാണ് മാവോ ഡേറ്റിങ് നടത്തിയത്. ഓരോരുത്തരുമായും നല്ല ബന്ധം പുലര്‍ത്തിയ ഈ സ്ത്രീ അവരെ കബളിപ്പിച്ച്  സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടറുകള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങുകയും പലപ്പോഴായി അവരില്‍ നിന്നും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 

ഇവരുടെ കാമുകന്മാരില്‍ ഒരാളായ ഇവു എന്നയാളാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇയാള്‍ക്ക് ഒരു ഘട്ടത്തില്‍ അവളുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. അങ്ങനെ അവളെ കുറിച്ച് അയാള്‍ രഹസ്യമായി അന്വേഷണം നടത്തി. 2021 ഓഗസ്റ്റ് 28 -ന് ഒരു ഡേറ്റിംഗ് സൈറ്റിലാണ് താന്‍ മാവോയെ കണ്ടുമുട്ടിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറഞ്ഞു. 

അവള്‍ ആവശ്യപ്പെട്ടതെല്ലാം താന്‍ മടി കൂടാതെ സാധിച്ച് കൊടുത്തതായും ഇയാള്‍ പറയുന്നു. ഒടുവില്‍ പ്രണയം അസ്ഥിയ്ക്ക് പിടിച്ച നിലയിലായി. അവളോട് വിവാഹത്തെ കുറിച്ച് അയാള്‍ സംസാരിച്ചു. എന്നാല്‍ ആദ്യമൊക്കെ സമ്മതം മൂളിയെങ്കിലും കാര്യത്തോടടുത്തപ്പോള്‍ അവള്‍ നൈസായി ഒഴിവായി. വിവാഹ വസ്ത്രത്തിനെന്നും പറഞ്ഞ് ഇയാളില്‍ നിന്ന് യുവതി പണം വാങ്ങിയിരുന്നു.  പക്ഷേ, പിന്നീട് വിവാഹം നിരസിച്ചത്. 

ഇതോടെ അയാള്‍ക്ക് സംശയങ്ങളായി. തന്‍റെ പണം തിരികെ നല്‍കാന്‍ അയാള്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. പിന്നീട് നടന്ന അന്വേഷണത്തിലാണ് മാവോയുടെ കെണിയില്‍ വീണത് ഇവു മാത്രമല്ലെന്ന് പൊലീസിന് മനസ്സിലായത്. അവള്‍ മറ്റ് അഞ്ച് പുരുഷന്മാരെ കൂടി അതേ രീതിയില്‍ കബളിപ്പിക്കുകയായിരുന്നു. ആറ് മാസത്തിനിടെ ആറ് പുരുഷന്മാരില്‍ നിന്നായി 17 ലക്ഷം രൂപയാണ് ഇവള്‍ തട്ടിയെടുത്തത്. മോഷ്ടിച്ച പണം മുഴുവന്‍ അവള്‍ ചെലവഴിക്കുകയും ചെയ്തു. 


Share it:

Gulf

Post A Comment: