www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥിനിക്ക് പീഡനം; അധ്യാപകന് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷ

Share it:



ഇടുക്കി: വിദ്യാർഥിനിയെ ലൈംഗികമായി ചൂഷണം ചെയ്‌ത അധ്യാപകന് എട്ട് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. ഇടുക്കി അയ്യപ്പൻകോവിൽ തെരുവേൽ വിൽസൺ തോമസിനെ (57) ആണ് കട്ടപ്പന പോക്‌സോ കോടതി ശിക്ഷിച്ചത്. ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൽ അധ്യാപകനായിരുന്നു ഇയാൾ. 

2015ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വിദ്യാർഥിനികളോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. ആറ് പെൺകുട്ടികൾ അധ്യാപകനെതിരെ മൊഴി നൽകിയെങ്കിലും കേസിന്‍റെ വിചാരണ വേളയിൽ അഞ്ച് കുട്ടികളും മൊഴി മാറ്റി. എന്നാൽ ഒരു പെൺകുട്ടി മൊഴിയിൽ ഉറച്ചു നിന്നതാണ് കേസിൽ വഴിത്തിരിവായത്. സംഭവം നടന്ന് ഏഴ് വർഷത്തിനു ശേഷമാണ് അധ്യാപകനെ ശിക്ഷിച്ചുകൊണ്ട് കോടതി വിധി വരുന്നത്.  

ഐപിസി 354 വകുപ്പ് പ്രകാരം രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും, പോക്‌സോ ആക്ട് അനുസരിച്ച് ആറു വർഷം കഠിന തടവും 40,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ട് വകുപ്പുകളിലായി എട്ടു വർഷം തടവ് ശിക്ഷ ഉണ്ടെങ്കിലും ആറു വർഷം തടവ് അനുഭവിച്ചാൽ മതി. പബ്ലിക്  പ്രോസിക്യൂട്ടർ അഡ്വ.സുസ്മിത  ജോൺ കോടതിയിൽ ഹാജരായി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

പാചക വാതക വിലയിൽ വർധനവ്

ന്യൂഡെൽഹി: ഇന്ധനവിലയ്ക്ക് പുറമേ രാജ്യത്ത് പാചക വാതക വിലയിലും വർധനവ്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വർധനവ് വരുത്തിയിരുന്നു.

നാല് മാസത്തിനു ശേഷം ഇന്ധനവിലയിലും ഇന്ന് വർധനവുണ്ടായിരുന്നു. പെട്രൊൾ ലീറ്ററിന് 87 പൈസയും, ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്. ക്രൂഡ് ഓയില്‍ വിലയിലും വന്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. തിരുവനന്തപുരം, പെട്രോള്‍ - 107.31 ഡീസല്‍ - 94.41, കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40, കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ - 92.61 എന്നിങ്ങനെയാണ് ഇന്നത്തെ വില. 


Share it:

Idukki

Mostreaded

Post A Comment: