www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുരുഷൻമാരുടെ ഷർട്ടിൽ ചുംബന അടയാളം; പിന്നിലെ സൂത്രശാലിയെ കണ്ടെത്തി

Share it:



സിഡ്‌നി: മദ്യപിക്കാൻ ബാറിൽ കയറിയ പുരുഷൻമാരുടെ ഷർട്ടിൽ സ്ത്രീയുടെ ചുംബന അടയാളം കണ്ടെത്തിയ സംഭവത്തിൽ കാരണക്കാരിയെ കണ്ടെത്തി. ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം നടന്നത്. സെന്‍റ് പാട്രിക്‌സ് ഡേ ആഘോഷത്തിനിടെയാണ് മദ്യപിക്കാൻ ബാറിൽ കയറിയ പുരുഷൻമാരുടെ ഷർട്ടിനു പിൻഭാഗത്ത് സ്ത്രീയുടെ ചുംബന അടയാളം പ്രത്യക്ഷപ്പെട്ടത്. ഒട്ടേറെ പേരുടെ വസ്ത്രത്തിൽ ഈ അടയാളം കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. 

പലരുടെയും കുടുംബങ്ങളിലും പ്രശ്‌നം ഉടലെടുത്തെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് ചുംബന അടയാളത്തിനു പിന്നിലെ യാഥാർഥ്യം പുറത്തു വരുന്നത്. ബാറിലെത്തിയ ഒരു യുവതിയുടെ തമാശയായിരുന്നു ഈ ചുംബന അടയാളത്തിനു പിന്നിൽ. വെള്ള ഷർട്ടിട്ട് മദ്യപിക്കുന്ന പുരുഷൻമാരെ തേടിപിടിച്ച് യുവതി അവർ അറിയാതെ പുറത്ത് ചുംബിക്കുകയായിരുന്നു. ഷർട്ടിൽ ചുംബന അടയാളം ഉണ്ടെന്ന് അറിയാതെ പുരുഷൻമാർ പുറത്തിറങ്ങിയതോടെയാണ് സ്വന്തം കുടുംബത്തിൽ അടക്കം പ്രശ്‌നങ്ങൾ ഉടലെടുത്തത്.  

യുവതി പുരുഷൻമാരെ ചുംബിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തു വന്നു. ലിറ്റിൽ വാണ്ട് എന്ന ഉപയോക്താവ് ടിക് ടോക്കിൽ പങ്കിട്ട വീഡിയോയിലാണ് ഇക്കാര്യം വ്യക്തമായത്. പുതിയ ലിപ്സ്റ്റിക്ക് ബ്രാൻഡിന്‍റെ പരസ്യത്തിനായാണ് യുവതി ഈ സാഹസം കാട്ടിയതെന്നാണ് വിവരം. ഏതായാലും പുരുഷൻമാർ അറിയാതെ അവരുടെ പുറംഭാഗത്ത് ചുംബിച്ച യുവതിക്കെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ യുവതിയെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഒരു തമാശയായി കണ്ടാൽ മതിയെന്നാണ് അവരുടെ പക്ഷം.

ടിക് ടോക്കിൽ ആറ് ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ച ഈ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു. വീഡിയോയിൽ കാണുന്ന പുരുഷന്മാരുടെ ദാമ്പത്യ-പ്രണയ ബന്ധം നശിപ്പിക്കാൻ സാധ്യതയുള്ളതാണ് യുവതിയുടെ പ്രവർത്തിയെന്ന് വിമർശകർ പറയുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

Viral

Post A Comment: