www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിതാവിന്‍റെ വെട്ടേറ്റ് മകന്‍റെ തലയോട് തകർന്നു

Share it:



തൃശൂർ: മദ്യപിച്ചു ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടി പരുക്കേൽപ്പിച്ചു. തൃശൂർ ചേലക്കര കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി. 

ബാലകൃഷ്ണന്‍റെ പിതാവ് കുഞ്ഞനാണ് (75) പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ബാലകൃഷ്‌ണൻ സ്ഥിരം മദ്യപാനിയായിരുന്നു. നിരവധി തവണ പൊലീസ് ഉൾപ്പെടെ ഇയാളെ താക്കീത് ചെയ്‌തിരുന്നു. എന്നാൽ ബുധനാഴ്ച്ച രാത്രി മദ്യപിച്ചെത്തിയ ബാലകൃഷ്‌ണൻ വീണ്ടും വീട്ടുകാരുമായി വഴക്കിട്ടു. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ഉരുളി വാടകക്കെടുത്ത് മറിച്ചു വിൽപ്പന; 22 കാരൻ പിടിയിൽ

കണ്ണൂർ: ആർഭാടജീവിതത്തിനായി ഉരുളി വാടകയ്ക്കെടുത്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളാട്ടെ ഡയമണ്ട്‌സ് ഗ്രൗണ്ടിനടുത്ത് പരത്താൻ കണ്ടി വീട്ടിൽ രോഹിത്തിനെ (22)യാണ് കണ്ണൂർ ടൗൺ സി.ഐ അറസ്റ്റ് ചെയ്‌തത്. കണ്ണൂർ നഗരത്തിലെ തളാപ്പ്, സിറ്റി, താഴെ ചൊവ്വ എന്നിവിടങ്ങളിലെ വാടക സ്റ്റോറുകളിൽ നിന്നും വാടകയ്ക്കെടുത്ത ഉരുളികളാണ് ഇയാൾ മറിച്ചു വിറ്റത്. എട്ടോളം ചെറുതും വലുതുമായ ഉരുളികളാണ് ഇത്തരത്തിൽ വിൽപന നടത്തിയത്. 

ഉരുളിയും ചട്ടുകങ്ങളും വാടകയ്ക്ക്  എടുത്ത ശേഷം തിരികെ നൽകാതെ മറിച്ചു വിൽക്കുന്നതാണ് ഇയാളുടെ രീതി. പ്രസവ മരുന്നുണ്ടാക്കാനാണെന്നും വിവാഹ ആവശ്യമെന്നും മറ്റും പറഞ്ഞാണ് ഉരുളികൾ വാടയ്ക്ക് എടുത്തിരുന്നത്. 

കാറിലെത്തിയാണ് ഇയാൾ ഉരുളികൾ കൊണ്ടുപോയിരുന്നത്. ഉരുളികൾ തിരികെ നൽകാതെ വന്നതോടെ സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചക്കരക്കൽ, കാട്ടാമ്പള്ളി, മയ്യിൽ, ശ്രീകണ്‌ഠാപുരം എന്നിവിടങ്ങളിലെ ആക്രികടകളിൽ നിന്നും ഉരുളികൾ കണ്ടെത്തി. 

അഞ്ച് ലക്ഷം രൂപയോളം വില വരുന്ന ഉരുളികൾ ഒന്നര ലക്ഷം രൂപക്കാണ് ഇയാൾ വിൽപന നടത്തിയത്. ഇത്തരത്തിൽ കിട്ടിയ പണം ഉപയോഗിച്ച് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ പോയി ആർഭാട ജീവിതം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ സഹായിയെ തിരിച്ചറിഞ്ഞതായും ഇയാളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 


Share it:

Crime

Post A Comment: