www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയെ കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി കൂട്ട ബലാത്സംഗം; 10 പേർ പിടിയിൽ

Share it:



റാഞ്ചി: വിവാഹ വീട്ടിൽ പോയി മടങ്ങി വന്ന യുവതിയെ 10 അംഗ സംഘം കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ജാർഖണ്ഡിലെ ഗുംല ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. പ്രതികളിൽ എട്ട് പേർ പ്രായപൂർത്തിയാകാത്ത കൗമാരക്കാരാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. യുവതിയും രണ്ട് സുഹൃത്തുക്കളുമാണ് വിവാഹ വീട്ടിൽ പോയി മടങ്ങിയത്. 

10 പേരും ഊഴം കാത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു  പീഡനത്തില്‍ അവശയായ പെണ്‍കുട്ടിയെ സമീപത്തുള്ള സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ച പ്രതികള്‍ കടന്ന് കളയുകയായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഹിജാബ് നിരോധനം ശരിവച്ച് ഹൈക്കോടതി 

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഹിജാബ് ധകിക്കുന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടകയിലെ വിദ്യാർഥിനികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി ഇതിനു ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു. 

11 ദിവസാണ് കേസിൽ കോടതി വാദം കേട്ടത്. തുടർന്ന് ഫെബ്രുവരി 25ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരും വരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 


Share it:

Crime

Post A Comment: