കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രൊൾ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്.
പെട്രൊളിനും ഡീസലിനും ആറ് രൂപയോളം വർധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. ഇന്ധന വില നിത്യേന ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് സകല സാധനങ്ങൾക്കും വില ഉയരുകയാണ്. അരി മുതലുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില ഉയരുന്നുണ്ട്.
പൊതുഗതാഗത നിരക്കുകളും ഉടൻ വർധിക്കുമെന്നാണ് വിവരം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
 
 
 
 
 
 
 

 
Post A Comment: