ചൂട് കാലത്ത് കാലുകൾക്ക് വേദന (Leg pain) ഉണ്ടാകുന്നത് സാധാരണമാണ്. ചിലർക്ക് അസഹ്യമായ വേദനയാണ് പലപ്പോഴും അനുഭവപ്പെടുന്നത്. കാല് വേദനയെ വരുതിയിലാക്കാൻ ചില പാനീയങ്ങൾക്ക് കഴിയുമെന്ന് പോഷകാഹാര വിദഗ്ദയായ അവന്തി ദേശ്പാണ്ഡെ പറയുന്നു. തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ചൂടുള്ള കാലാവസ്ഥ ശരീരത്തിൽ നിർജലീകരണത്തിനു കാരണമാകുന്നുണ്ട്. പകൽ സമയത്ത് ധാരാളം വെള്ളം കുടിക്കാതിരിക്കുന്നതും കാല് വേദനക്ക് കാരണമാണ്. വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വീഡിയോ സൂചിപ്പിക്കുന്നത്.
നാരങ്ങയും ഉപ്പും
വിറ്റമിൻ സി അടങ്ങിയിട്ടുള്ള നാരങ്ങയും പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, സൾഫർ എന്നിവ അടങ്ങിയിട്ടുള്ള ഉപ്പ് അല്ലെങ്കിൽ പിങ്ക് ഉപ്പ് എന്നിവയും കാല് വേദനയ്ക്ക് നല്ല മരുന്നാണ്.
ഈ ഘടകങ്ങൾ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ പരിപാലിക്കും. നാരങ്ങ വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കഴിക്കുന്നത് കാൽവേദന മാറാൻ മികച്ച ഔഷധമാണെന്നും അവർ പറയുന്നു.
ഇളനീർ
തേങ്ങാവെള്ളവും ഇളനീരും ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഇലക്‌ട്രോലൈറ്റുകളുടെ ഏറ്റവും സ്വാഭാവികമായ രൂപമാണ് തേങ്ങാവെള്ളം. പൊട്ടാസ്യവും മഗ്നീഷ്യവും കൂടുതലുള്ളതിനാൽ ഇത് കാൽവേദന പോലുള്ളവയെ പരിപാലിക്കുമെന്നും ദേശ്പാണ്ഡെ പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T
Leg pain



Post A Comment: