www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1898) Idukki (1831) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നാളെയും ഇന്ധന വില കൂടും

Share it:



കൊച്ചി: ഇന്നത്തെ വർധനവിനു പിന്നാലെ ബുധനാഴ്ച്ചയും എണ്ണ വില കൂടുമെന്ന് റിപ്പോർട്ട്. നാളെ ഒരു ലിറ്റർ പെട്രൊളിന് 90 പൈസയും ഡീസലിന് ഒരു ലിറ്ററിന് 84 പൈസയും കൂടുമെന്നാണ് എണ്ണ കമ്പനികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച്ച വീട്ടാവശ്യത്തിനുള്ള വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്.  

എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വർധന ഇനി മിക്ക ദിവസവും ഉണ്ടാകാമെന്നാണ് റിപ്പോർട്ട്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ  വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതു കൊണ്ട് വരും ദിവസങ്ങളിലും  വില വർധന പ്രതീക്ഷിക്കാം. 

ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ബസ് ചാർജ് വർധനക്കായി സ്വകാര്യ ബസുകള്‍ സമരത്തിനു തയ്യാറെടുക്കുകയാണ്. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി കൂടിക്കഴിഞ്ഞു. ഇത് എല്ലാ സാധനങ്ങളുടേയും വില കൂട്ടും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GTdWYfjzEq4JYKBtby408a

പാചക വാതക വിലയിൽ വർധനവ്

ന്യൂഡെൽഹി: ഇന്ധനവിലയ്ക്ക് പുറമേ രാജ്യത്ത് പാചക വാതക വിലയിലും വർധനവ്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വർധനവ് വരുത്തിയിരുന്നു.

നാല് മാസത്തിനു ശേഷം ഇന്ധനവിലയിലും ഇന്ന് വർധനവുണ്ടായിരുന്നു. പെട്രൊൾ ലീറ്ററിന് 87 പൈസയും, ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്. ക്രൂഡ് ഓയില്‍ വിലയിലും വന്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. തിരുവനന്തപുരം, പെട്രോള്‍ - 107.31 ഡീസല്‍ - 94.41, കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40, കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ - 92.61 എന്നിങ്ങനെയാണ് ഇന്നത്തെ വില. 


Share it:

business

Post A Comment: