www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പുരുഷൻമാർക്കുള്ള ഗർഭ നിരോധന ഗുളിക അന്തിമ ഘട്ടത്തിലേക്ക്

male-birth-control-pill
Share it:

male-birth-control-pill


ന്യൂയോർക്ക്: പുരുഷൻമാർക്ക് കഴിക്കാവുന്ന ഗർഭ നിരോധന ഗുളിക വികസിപ്പിച്ചെടുത്ത് അമേരിക്കയിലെ സർവകലാശാല. സാധാരണയായി കോണ്ടമാണ് പുരുഷൻമാർ ഗർഭ നിരോധനത്തിനായി ഉപയോഗിക്കുന്നത്. സ്ത്രീകൾക്ക് ഗർഭ നിരോധനത്തിനായി ഗുളിക നേരത്തെ പുറത്തിറങ്ങിയിരുന്നു. 

എന്നാൽ ഇത്തരം ഗുളികകൾ സ്ത്രീകളിൽ ശരീര ഭാരം കൂട്ടുന്നതായും മറ്റ് പാർശ്യ ഫലങ്ങൾ ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് പുരുഷൻമാർക്ക് കഴിക്കാവുന്ന ഗുളികയെ കുറിച്ച് ഗവേഷകർ ചിന്തിച്ചു തുടങ്ങിയത്.  

യു.എസിലെ മിന്നസോട്ട സര്‍വകലാശാലയാണ് ഒരേസമയം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഗുണകരമാകുന്ന ഗുളിക വികസിപ്പിച്ചെടുത്തത്. സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍. എലികളില്‍ ആണ് ഇതിന്‍റെ ആദ്യ പരീക്ഷണം നടത്തിയത്. ഇത് വിജയകരമായി അവസാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍, ഈ വര്‍ഷാവസാനം മനുഷ്യരിലും പരീക്ഷണം നടത്തും. ഗുളികയ്ക്ക് ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലെന്ന് സര്‍വകലാശാല ഉറപ്പ് നല്‍കുന്നു. 99 ശതമാനം ഗര്‍ഭ സാധ്യത ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ പുതിയ ഗുളിക, പുരുഷ പ്രത്യുത്പാദനത്തിന് സഹായകമാകുന്ന വിറ്റാമിന്‍ എ-യുടെ പ്രവര്‍ത്തനങ്ങളെയാണ് തടയുക. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തിലാണ് മിന്നസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ തങ്ങളുടെ പഠനം അവതരിപ്പിച്ചത്. എലികളില്‍ നടത്തിയ പരീക്ഷണത്തെ കുറിച്ചും ഗവേഷകര്‍ വിശദീകരിച്ചു. 

എലികള്‍ക്ക് ഗര്‍ഭനിരോധന ഗുളിക നല്‍കി, നാല് ആഴ്ചത്തേക്ക് ഇവരെ നിരീക്ഷിച്ചു. ഈ കാലയളവില്‍ ഇവയിലെ പുരുഷ ശ്രവത്തിന്‍റെ അളവില്‍ കുത്തനെ ഇടിവുണ്ടായതായി കണ്ടെത്തി. എലികള്‍ക്ക് നല്‍കി വന്നിരുന്ന ഗുളികകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍, മുന്‍പുണ്ടായിരുന്ന മാറ്റം തല്‍സ്ഥിതിയിലേക്ക് മാറിയതായും കണ്ടെത്തി. 

ആറ് ആഴ്ചകള്‍ക്കുള്ളില്‍ എലികള്‍ സാധാരണ ബീജോല്‍പ്പാദനത്തിലേക്ക് മടങ്ങുകയായിരുന്നു. ഗുളിക കൊടുക്കല്‍ നിര്‍ത്തിയതോടെ, എലികളില്‍ പ്രത്യുത്പാദന ശേഷി കൂടുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. പരീക്ഷണം വിജയകരമായി അവസാനിപ്പിക്കാന്‍ സാധിച്ചുവെന്നാണ് ഇവര്‍ പറയുന്നത്.

ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം വിജയമായതിനാല്‍ ഈ വര്‍ഷം അവസാനത്തിന് മുമ്പ്, മനുഷ്യരിലെ പരീക്ഷണവും പൂര്‍ത്തിയാക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. എം.ഡി. അബ്ദുല്ല അല്‍ നോമന്‍ പറഞ്ഞു. മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാവുന്നതോടെ അതിന്‍റെ ഫലങ്ങള്‍ക്ക് അനുസരിച്ച് മരുന്ന് വിപണിയില്‍ ഇറക്കാനാണ് ഗവേഷകര്‍ തീരുമാനിച്ചിരിക്കുന്നത്. യുവര്‍ചോയ്‌സ് എന്ന കമ്പനിയിലൂടെയായിരിക്കും മരുന്ന് വിപണിയില്‍ എത്തിക്കുക. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഗുളികകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുണ്ടാകുന്നത്. അതേസമയം ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 

ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിനു സാധ്യത. തുറസായ സ്ഥലങ്ങളിൽ ഇടി മിന്നൽ ഏൽക്കാനുള്ള സാധ്യത ഉള്ളതിനാൽ ആളുകൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടണം. പരമാവധി ഭിത്തിയിലോ, തറയിലോ ഈ സമയത്ത് സ്‌പർശിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം, വൈദ്യുതി ഉപകരണങ്ങൾക്ക് സമീപം മിന്നലുള്ളപ്പോൾ നിൽക്കരുത്. ഈ സമയത്ത് ടെലഫോൺ ഉപയോഗിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. 


Share it:

Health

Post A Comment: