www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയുടെ ചെവിയിൽ ജീവനുള്ള ഞണ്ട്; വീഡിയോ

Share it:



സാൻജുവാൻ: വേണ്ടത്ര സുരക്ഷാ മാർഗമില്ലാതെ കടലിനുള്ളിൽ സ്നോർക്കെലിങ്ങ് നടത്തിയ യുവതിയുടെ ചെവിയിൽ കയറിക്കൂടിയത് ജീവനുള്ള ഞണ്ട്. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലാണ് സംഭവം നടന്നത്. യുവതിയുടെ സുഹൃത്ത് ചെവിയിൽ നിന്നും ഞണ്ടിനെ ജീവനോടെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.  

കടലിൽ നീന്തുന്നതിനിടെയാണ് യുവതി ചെവിയിൽ എന്തോ കയറിയെന്ന് യുവതി മനസിലാക്കിയത്. പരിഭ്രാന്തയായ യുവതി നീന്തി കരക്ക് കയറുകയായിരുന്നു. ട്വീസറുപയോഗിച്ചാണ് യുവതിയുടെ സുഹൃത്ത് ചെവിയിൽ നിന്നും ഞണ്ടിനെ പുറത്തെടുത്തത്. 

ഇയർ പ്ലഗ്സ് ഉപയോഗിക്കാതെയാണ് യുവതി സ്നോർക്കെലിങ്ങിനിറങ്ങിയത്. ഇതാണ് ഞണ്ട് ചെവിക്കുള്ളിൽ കയറാൻ കാരണമായത്. ഡെയ്‌സി വെസ് എന്ന യുവതിയുടെ ചെവിക്കുള്ളിലാണ് ഞണ്ട് കയറിയത്. ഞണ്ട് കയറിയപ്പോൾ ഭയപ്പെട്ടെങ്കിലും കടലിലെ വിനോദത്തിൽ നിന്നും പിൻമാറില്ലെന്നാണ് ഡെയ്‌സിയുടെ പ്രതികരണം. സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ ഇവർ കയാക്കിങ്ങിലും പങ്കെടുത്തു. സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലാണ്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുണ്ടാകുന്നത്. അതേസമയം ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 

ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിനു സാധ്യത. തുറസായ സ്ഥലങ്ങളിൽ ഇടി മിന്നൽ ഏൽക്കാനുള്ള സാധ്യത ഉള്ളതിനാൽ ആളുകൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടണം. പരമാവധി ഭിത്തിയിലോ, തറയിലോ ഈ സമയത്ത് സ്‌പർശിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം, വൈദ്യുതി ഉപകരണങ്ങൾക്ക് സമീപം മിന്നലുള്ളപ്പോൾ നിൽക്കരുത്. ഈ സമയത്ത് ടെലഫോൺ ഉപയോഗിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. 


Share it:

Video

Post A Comment: