www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂളിൽ പോയ 17 കാരൻ അധ്യാപികക്കൊപ്പം ഒളിച്ചോടി

Share it:



തിരുച്ചിറാപള്ളി: പ്ലസ് വൺ വിദ്യാർഥിക്കൊപ്പം ഒളിച്ചോടി ഒളിവിൽ താമസിച്ച അധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുച്ചിറാപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പ്ലസ് വൺ വിദ്യാർഥിയായ 17കാരനെ കാണാതായത്. 

തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി പഠിക്കുന്ന സ്‌കൂളിലെ 26കാരി അധ്യാപികയെയും അതേ ദിവസം കാണാതായതായി കണ്ടെത്തി. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒളിച്ചോടിയെന്നും കണ്ടെത്തിയത്. ഈ മാസം 11നാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടത്.

മാർച്ച് അഞ്ചിന് സ്‌കൂളിലേക്ക് പോയ വിദ്യാർഥി മടങ്ങിയെത്തിയില്ലെന്നായിരുന്നു പരാതി. ഒളിച്ചോടിയ അധ്യാപികയും വിദ്യാർഥിയും വിവാഹം കഴിച്ചിരുന്നു. തുടർന്ന് ഇരുവരും ഒളിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ ഒളിയിടം കണ്ടെത്തിയ പൊലീസ് അധ്യാപികയെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്‌തു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

ഉരുളി വാടകക്കെടുത്ത് മറിച്ചു വിൽപ്പന; 22 കാരൻ പിടിയിൽ

കണ്ണൂർ: ആർഭാടജീവിതത്തിനായി ഉരുളി വാടകയ്ക്കെടുത്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളാട്ടെ ഡയമണ്ട്‌സ് ഗ്രൗണ്ടിനടുത്ത് പരത്താൻ കണ്ടി വീട്ടിൽ രോഹിത്തിനെ (22)യാണ് കണ്ണൂർ ടൗൺ സി.ഐ അറസ്റ്റ് ചെയ്‌തത്. കണ്ണൂർ നഗരത്തിലെ തളാപ്പ്, സിറ്റി, താഴെ ചൊവ്വ എന്നിവിടങ്ങളിലെ വാടക സ്റ്റോറുകളിൽ നിന്നും വാടകയ്ക്കെടുത്ത ഉരുളികളാണ് ഇയാൾ മറിച്ചു വിറ്റത്. എട്ടോളം ചെറുതും വലുതുമായ ഉരുളികളാണ് ഇത്തരത്തിൽ വിൽപന നടത്തിയത്. 

ഉരുളിയും ചട്ടുകങ്ങളും വാടകയ്ക്ക്  എടുത്ത ശേഷം തിരികെ നൽകാതെ മറിച്ചു വിൽക്കുന്നതാണ് ഇയാളുടെ രീതി. പ്രസവ മരുന്നുണ്ടാക്കാനാണെന്നും വിവാഹ ആവശ്യമെന്നും മറ്റും പറഞ്ഞാണ് ഉരുളികൾ വാടയ്ക്ക് എടുത്തിരുന്നത്. 

കാറിലെത്തിയാണ് ഇയാൾ ഉരുളികൾ കൊണ്ടുപോയിരുന്നത്. ഉരുളികൾ തിരികെ നൽകാതെ വന്നതോടെ സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ചക്കരക്കൽ, കാട്ടാമ്പള്ളി, മയ്യിൽ, ശ്രീകണ്‌ഠാപുരം എന്നിവിടങ്ങളിലെ ആക്രികടകളിൽ നിന്നും ഉരുളികൾ കണ്ടെത്തി. 

അഞ്ച് ലക്ഷം രൂപയോളം വില വരുന്ന ഉരുളികൾ ഒന്നര ലക്ഷം രൂപക്കാണ് ഇയാൾ വിൽപന നടത്തിയത്. ഇത്തരത്തിൽ കിട്ടിയ പണം ഉപയോഗിച്ച് ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിൽ പോയി ആർഭാട ജീവിതം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ സഹായിയെ തിരിച്ചറിഞ്ഞതായും ഇയാളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 


Share it:

National

Post A Comment: