www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വയോധികനെ കാട്ടാന ആക്രമിച്ചത് പ്രഭാത സവാരിക്കിടെ

Share it:



ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചത് പ്രഭാത സവാരിക്കിടെ. സൂര്യനെല്ലി കൃപാഭവനിൽ ബാബുവാണ് (60) ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീടിനു സമീപത്തു വച്ചായിരുന്നു ആക്രമണം ഉണ്ടായത്. 

പതിവു പ്രഭാത സവാരിക്കായി പുറത്തിറങ്ങിയ ബാബു കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. പുലർച്ചെ ആയതിനാൽ ആന നിൽക്കുന്നത് അറിയാതെ ഇവിടേക്ക് വന്ന ബാബുവിനെ ആന ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നേരത്തെ നാട്ടുകാർ പരാതിപെട്ടിരുന്നു.  

അതേസമയം വയനാട്ടില്‍ കാര്‍ യാത്രക്കിടെ കുടുംബം കാട്ടാനയുടെ മുന്നില്‍ അകപ്പെട്ടു. വയനാട് തിരുനെല്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന ആക്രമിക്കാതെ പിന്‍വാങ്ങിയതുകൊണ്ടാണ് കുടുംബം രക്ഷപ്പെട്ടത്. നാഗമലയില്‍ നിന്ന് ആര്‍ക്കൊല്ലിയിലേക്കുള്ള യാത്രക്കിടെ ജവനാസ മേഖലയിൽ വെച്ചാണ് സംഭവം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

ഇന്ധനവിലയിൽ ഇന്നും വർധനവ് 

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രൊൾ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവാണ് ഇന്നത്തേത്. പെട്രൊളിനും ഡീസലിനും ആറ് രൂപയോളം വർധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. 

ഇന്ധന വില നിത്യേന ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് സകല സാധനങ്ങൾക്കും വില ഉയരുകയാണ്. അരി മുതലുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില ഉയരുന്നുണ്ട്. പൊതുഗതാഗത നിരക്കുകളും ഉടൻ വർധിക്കുമെന്നാണ് വിവരം. 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. 


Share it:

Idukki

Mostreaded

Post A Comment: