www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജോലിക്കിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് യുവതി മരിച്ചു

Share it:



ഇടുക്കി: ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു ശരീരത്തിൽ വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കുമളി ആനവിലാസത്തിനു സമീപം പളനിക്കാവ് കണ്ണമുണ്ട എസ്റ്റേറ്റിലാണ് അപകടമുണ്ടായത്. പളനിക്കാവ് സ്വദേശി കണ്ണന്‍റെ ഭാര്യ ഭവാനി (37) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10നോടെയായിരുന്നു അപകടം.

ഭവാനി അടക്കമുള്ളവർ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. ശരീരത്തിൽ ഗുരുതര പരുക്കേറ്റ ഭവാനിയെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളി പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.  

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചതോടെ പൊതുജനം പെരുവഴിയിൽ. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും യാത്രികർ യാത്രാമാർഗമില്ലാതെ വെഴിയിൽപെട്ടു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. 

മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും  സമരം ബാധിച്ചിട്ടുണ്ട് .ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരം ന​ഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങളുമായിട്ടാണ് ബസുടമകൾ പണിമുടക്കുന്നത്. 


Share it:

Idukki

Post A Comment: