www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിവാഹ കേക്കിൽ കഞ്ചാവ്; ലക്കുകെട്ട് അതിഥികളുടെ ഡാൻസ്

Share it:



സാന്‍റിയാഗോ: വിവാഹ കേക്കിൽ കഞ്ചാവ് ചേർത്ത് വിതരണം ചെയ്‌തതോടെ ലഹരിയിലായി അതിഥികൾ. ചിലിയിലാണ് സംഭവം. 29 കാരനായ അൽവാരോ റോഡ്രിഗസാണ് തന്‍റെ സഹോദരിയുടെ വിവാഹ കേക്കിൽ കഞ്ചാവ് ചേർത്തത്. സഹോദരിയുടെ കൂടെ അറിവോടെയായിരുന്നു ഇതെന്നാണ് പുറത്തു വരുന്ന വിവരം. കേക്കിൽ കഞ്ചാവ് ഉണ്ടെന്ന് അറിയാതെ ഇത് കഴിച്ച അതിഥികൾ ലഹരിയിലാകുകയും നൃത്തം ചെയ്യുകയും ചെയ്‌തതോടെയാണ് സംഭവം പുറത്തു വരുന്നത്.  

പിന്നീട് യുവാവ് തന്നെയാണ് താനാണ് കേക്കിൽ കഞ്ചാവ് ചേർത്തതെന്ന് വെളിപ്പെടുത്തിയത്. ഏഴ് തട്ടുകളായി 20 മണിക്കൂര്‍ നേരം കൊണ്ടാണ് കേക്ക് തയ്യാറാക്കിയത്. വൈറ്റ് ക്രീമിന് പുറമേ പൂക്കള്‍കൊണ്ട് അലങ്കരിച്ച കേക്കിന്‍റെ ഒരു തട്ടിലാണ് കഞ്ചാവ് ചേര്‍ത്തത്. കഞ്ചാവ് ചേര്‍ത്ത കേക്ക് പ്രായപൂര്‍ത്തിയായ അതിഥികള്‍ക്ക് മാത്രമാണ് നല്‍കിയത്.


ഈ കേക്ക് നല്‍കിയപ്പോഴുള്ള അതിഥികളുടെ പ്രതികരണം രസകരമായിരുന്നുവെന്നും റോഡിഗ്രസ് പറയുന്നു. നടുവേദന മൂലം ബുദ്ധിമുട്ടിലായിരുന്ന തന്‍റെ ബന്ധു കഞ്ചാവ് കേക്ക് കഴിച്ചതിന് പിന്നാലെ വേദന മറന്ന് നൃത്തം ചെയ്തുവെന്നും റോഡിഗ്രസ് കൂട്ടിച്ചേര്‍ത്തു. ചിലിയില്‍ സ്വകാര്യയിടങ്ങളില്‍ കഞ്ചാവ് ഉപയോഗത്തിന് നിരോധനമില്ലാത്തതിനാല്‍ റോഡിഗ്രസിനെതിരെ കേസുണ്ടാവില്ലെന്നാണ് സൂചന.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനൽചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പുണ്ടാകുന്നത്. അതേസമയം ശക്തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. 

ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിലാണ് ഇടിമിന്നലിനു സാധ്യത. തുറസായ സ്ഥലങ്ങളിൽ ഇടി മിന്നൽ ഏൽക്കാനുള്ള സാധ്യത ഉള്ളതിനാൽ ആളുകൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ജനലുകളും വാതിലുകളും അടച്ചിടണം. പരമാവധി ഭിത്തിയിലോ, തറയിലോ ഈ സമയത്ത് സ്‌പർശിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. 

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം, വൈദ്യുതി ഉപകരണങ്ങൾക്ക് സമീപം മിന്നലുള്ളപ്പോൾ നിൽക്കരുത്. ഈ സമയത്ത് ടെലഫോൺ ഉപയോഗിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. 


Share it:

Viral

Post A Comment: