കൊച്ചി: തുടർച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 37960 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 10 രൂപയുടെ വർധനവുണ്ടായി.
ഇന്ന് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 3920 രൂപയാണ്. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 80 രൂപ ഇന്ന് ഉയർന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളി വില ഗ്രാമിന് 73 രൂപയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
 
 
 
 
 
 
 
Post A Comment: