www.superprimetime.com

Total Pageviews

45,222,663

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വൈറലാകാൻ മൂർഖൻ പാമ്പുകളുമായി അഭ്യാസം; ഒടുക്കം സംഭവിച്ചത് ഇങ്ങനെ

Share it:



ബംഗളൂരു: സൈബർ ലോകത്ത് വൈറലാകാൻ മൂന്ന് മൂർഖൻ പാമ്പുകളെ നിരത്തി നിർത്തി അഭ്യാസ പ്രകടനം നടത്തിയ യുവാവിന് ഒടുക്കം പാമ്പു കടിയേറ്റു. സർസിയിലെ മാസ് സെയ്‌ദിനാണ് പാമ്പു കടിയേറ്റത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. 

ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദയും സെയ്‌ദിന്‍റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. മൂർഖൻ പാമ്പുകളെ കൈകാര്യം ചെയ്യുന്ന ഭയാനകമായ രീതിയെന്നാണ് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചത്.  

വീഡിയോയിൽ പത്തി വിടർത്തി നിൽക്കുന്ന പാമ്പുകളുടെ മുന്നിലിരുന്ന് സെയ്‌ദ് കാലും കൈയും ആട്ടുകയും അശ്രദ്ധയോടെ പാമ്പിന്‍റെ വാലിൽ പിടിച്ച് വലിക്കുന്നതും വ്യക്തമാണ്. ഇതിനിടെയാണ് ഇയാൾക്ക് പാമ്പ് കടിയേൽക്കുന്നത്.

അകലം പാലിക്കാതെയിരുന്ന ഇയാളുടെ കാൽ മുട്ടിലാണ് പാമ്പ് കടിച്ചത്. കടിയേറ്റതിനു പിന്നാലെ തന്നെ ഇയാൾ പാമ്പിനെ വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കടിയേറ്റ സെയ്‌ദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഉഗ്രവിഷം ഇറക്കാനായി സെയ്‌‌ദിന് 46 കുപ്പി ആന്‍റിവെനമാണ് കുത്തിവച്ചത്.

 

 

 വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae

17 കാരിയോട് ലൈംഗികാതിക്രമം; വൈദികൻ അറസ്റ്റിൽ

പത്തനംതിട്ട: കൗൺസിലിങ്ങിനെത്തിയ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ വൈദികൻ അറസ്റ്റിൽ. കൂടൽ ഓർത്തഡോക്‌സ് പള്ളിയിലെ വികാരി ഫാ. പോണ്ട്‌സൺ ജോൺ ആണ് പിടിയിലായത്. 17 വയസുള്ള വിദ്യാർഥിനിയോടായിരുന്നു ലൈംഗികാതിക്രമം. പഠനത്തിൽ മോശമായിരുന്ന കുട്ടിയെ കൗൺസിലിങ്ങിനായിട്ടാണ് വീട്ടുകാർ വൈദികന്‍റെ അടുത്തേക്ക് അയച്ചത്. 

ഈ സമയത്ത് വൈദികൻ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ മാസം 13നായിരുന്നു സംഭവം. സംഭവം യുവതി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് അധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് പൊലീസ് വൈദികനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർ നടപടികൾ. 


Share it:

Video

Post A Comment:

Also Read

ദേവികുളത്ത് തെരുവുനായ ആക്രമണം; ആറ് വിദ്യാർഥികൾക്ക് പരുക്ക്

ഇടുക്കി: മൂന്നാർ ദേവികുളത്ത് തെരുവുനായ ആക്രമണത്തിൽ ആറ് കുട്ടികൾക്ക് പരുക്കേറ്റു. എട്ടാം ക്ലാസ്, പ്ലസ് ടു വിദ്യാർഥികൾക്ക്