www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി പീഡനം; 18 കാരൻ അറസ്റ്റിൽ

Share it:



വെച്ചൂച്ചിറ: സ്‌കൂളിലേക്ക് പോയ 17 കാരിയെ സ്‌കൂട്ടറിൽ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ 18 കാരൻ അറസ്റ്റിൽ. വെച്ചുച്ചിറ കൊല്ലമുള്ള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ ആൽബിൻ വർഗീസ് (18) ആണ് അറസ്റ്റിലായത്. 

17 വയസുള്ള വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളിലേക്ക് പോയ കുട്ടി മടങ്ങി എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്ത് വന്നത്. കഴിഞ്ഞ 26 നാണ് സ്‌കൂളിൽ പോയ കുട്ടിയെ കാണാതായത്. തുടർന്ന് വീട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.  

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവാവ് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പിറ്റേന്ന് വൈകുന്നേരം നാലിന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ഇരുവരെയും കണ്ടെത്തി്. വെച്ചൂച്ചിറ പൊലീസ് പെണ്‍കുട്ടിയെ കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലേക്കും ആല്‍ബിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും മാറ്റി. 

യുവാവ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കൂടാതെ പ്രതി പലതവണ ലൈംഗിക അതിക്രമം കാണിച്ചതായും വ്യക്തമായി. വെച്ചൂച്ചിറ പൊലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. ഇരുവരെയും സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്നശേഷം, ഇന്നലെ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍, യാത്രക്കിടയില്‍ കൈവശമുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ കൊല്ലം കിളികൊല്ലൂര്‍ കൊക്കാലവയലില്‍ ഷഫീക് എന്നയാള്‍ക്ക് 8000 രൂപക്ക് പണയം വച്ചിരുന്നു. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

ഒരേ സമയം ആറ് പേരെ പ്രണയിച്ച 42 കാരി അറസ്റ്റിൽ

ബീജിങ്: ഒരേ സമയം ആറ് പേരെ പ്രണയിച്ച് പണവും സമ്മാനങ്ങളും തട്ടിയെടുത്ത കേസിൽ 42 കാരി അറസ്റ്റിൽ. ചൈനയിലാണ് സംഭവം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മാവോ എന്നു വിളിക്കുന്ന സ്ത്രീയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ആറ് പേരെ ഒരുപോലെ പ്രണയിക്കാനുള്ള മാവോയുടെ കഴിവിനെ പ്രശംസിച്ച് സൈബർ ലോകത്ത് ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. 

ഡേറ്റിങ് സൈറ്റുകളിലൂടെയാണ് മാവോ തന്‍റെ ഇരകളെ കണ്ടെത്തിയിരുന്നത്. അവിവാഹിതയാണെന്ന് പറഞ്ഞാണ് ഇവർ പുരുഷൻമാരുമായി ബന്ധം സ്ഥാപിച്ചത്. കാഴ്ച്ചയിൽ സുന്ദരിയായതിനാൽ തന്നെ ഇവരുടെ വലയിൽ പുരുഷൻമാർ വീഴുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ആറ് പുരുഷൻമാരെയും ഇവർ പ്രണയിച്ചത്. തുടർന്ന് അവരില്‍നിന്നും വില കൂടിയ വസ്തുക്കളും പണവും സമ്മാനമായി സ്വീകരിക്കുകയായിരുന്നു. പുരുഷന്‍മാര്‍ പരസ്പരം ഇക്കാര്യം അറിയാതിരുന്നതിനാല്‍ തട്ടിപ്പ് ഏറെക്കാലമായി തുടര്‍ന്നുപോരുകയായിരുന്നു. അതിനിടയില്‍, ഒരാള്‍ക്ക് ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. 

2021 ജൂലൈ-ഡിസംബര്‍ മാസങ്ങളിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് ചൈനീസ് മാധ്യമമായ ഡെയിലി ഇക്കണോമിക് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആറ് മധ്യവയസ്‌കരുമായാണ് മാവോ ഡേറ്റിങ് നടത്തിയത്. ഓരോരുത്തരുമായും നല്ല ബന്ധം പുലര്‍ത്തിയ ഈ സ്ത്രീ അവരെ കബളിപ്പിച്ച്  സ്മാര്‍ട്ട്ഫോണുകള്‍, കംപ്യൂട്ടറുകള്‍, വസ്ത്രങ്ങള്‍ എന്നിവ വാങ്ങുകയും പലപ്പോഴായി അവരില്‍ നിന്നും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. 

ഇവരുടെ കാമുകന്മാരില്‍ ഒരാളായ ഇവു എന്നയാളാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇയാള്‍ക്ക് ഒരു ഘട്ടത്തില്‍ അവളുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയായിരുന്നു. അങ്ങനെ അവളെ കുറിച്ച് അയാള്‍ രഹസ്യമായി അന്വേഷണം നടത്തി. 2021 ഓഗസ്റ്റ് 28 -ന് ഒരു ഡേറ്റിംഗ് സൈറ്റിലാണ് താന്‍ മാവോയെ കണ്ടുമുട്ടിയതെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ പറഞ്ഞു. 

അവള്‍ ആവശ്യപ്പെട്ടതെല്ലാം താന്‍ മടി കൂടാതെ സാധിച്ച് കൊടുത്തതായും ഇയാള്‍ പറയുന്നു. ഒടുവില്‍ പ്രണയം അസ്ഥിയ്ക്ക് പിടിച്ച നിലയിലായി. അവളോട് വിവാഹത്തെ കുറിച്ച് അയാള്‍ സംസാരിച്ചു. എന്നാല്‍ ആദ്യമൊക്കെ സമ്മതം മൂളിയെങ്കിലും കാര്യത്തോടടുത്തപ്പോള്‍ അവള്‍ നൈസായി ഒഴിവായി. വിവാഹ വസ്ത്രത്തിനെന്നും പറഞ്ഞ് ഇയാളില്‍ നിന്ന് യുവതി പണം വാങ്ങിയിരുന്നു.  പക്ഷേ, പിന്നീട് വിവാഹം നിരസിച്ചത്. 

ഇതോടെ അയാള്‍ക്ക് സംശയങ്ങളായി. തന്‍റെ പണം തിരികെ നല്‍കാന്‍ അയാള്‍ അവളോട് ആവശ്യപ്പെട്ടു. അവള്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. പിന്നീട് നടന്ന അന്വേഷണത്തിലാണ് മാവോയുടെ കെണിയില്‍ വീണത് ഇവു മാത്രമല്ലെന്ന് പൊലീസിന് മനസ്സിലായത്. അവള്‍ മറ്റ് അഞ്ച് പുരുഷന്മാരെ കൂടി അതേ രീതിയില്‍ കബളിപ്പിക്കുകയായിരുന്നു. ആറ് മാസത്തിനിടെ ആറ് പുരുഷന്മാരില്‍ നിന്നായി 17 ലക്ഷം രൂപയാണ് ഇവള്‍ തട്ടിയെടുത്തത്. മോഷ്ടിച്ച പണം മുഴുവന്‍ അവള്‍ ചെലവഴിക്കുകയും ചെയ്തു. 


Share it:

Crime

Post A Comment: