www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ന്യൂനമർദം; അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ അഞ്ചു ദിവസത്തേക്ക് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ചക്രവാത ചുഴിയാണ് ന്യൂനമർദമായി ശക്തിപ്രാപിച്ചത്. ഇതിന്‍റെ സ്വാധീന ഫലമായിട്ടാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നത്. 

മധ്യ- തെക്കൻ കേരളത്തിലാണ് മഴയ്ക്ക് സാധ്യത. ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തമിഴ്‌നാട് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

സ്‌കൂളിൽ ക‍യറാതെ മുങ്ങിയ കുട്ടികളെ പൊലീസ് പൊക്കി 

ഇടുക്കി: അൽഫാം കഴിക്കാൻ സ്‌കൂളിൽ കയറാതെ മുങ്ങിയ പെൺകുട്ടികളെ പൊലീസ് കൈയോടെ പൊക്കി. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് 15,13 വയസുള്ള കുട്ടികൾ അൽഫാം കഴിക്കാൻ കട്ടപ്പനയ്ക്ക് വണ്ടി കയറിയത്. കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ഇരുവരും കൂടി അൽഫാം കഴിക്കാൻ പോയാലോ എന്ന് ആലോചിച്ചത്. ഉടൻ തന്നെ കട്ടപ്പനക്കുള്ള ബസിൽ കയറി പോകുകയും ചെയ്‌തു. കുട്ടികളെ സ്‌കൂളിൽ കാണാതിരുന്നതിനെ തുടർന്ന് അധ്യാപകരാണ് വിവരം ഇവരുടെ വീട്ടിൽ അറിയിച്ചത്. 

കുട്ടികൾ സ്‌കൂളിലായിരിക്കുമെന്ന് കരുതിയ വീട്ടുകാരും വിവരം കേട്ടതോടെ ഞെട്ടി. ഈ സമയം കട്ടപ്പനയിലെത്തി അൽഫാം കഴിച്ചു കഴിഞ്ഞ കുട്ടികൾ സമയം കളയാൻ നെടുങ്കണ്ടം ഭാഗത്തേക്കുള്ള ബസിൽ കയറിയിരുന്നു. കുട്ടികളുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ വീട്ടുകാർ നിരന്തരം വിളിച്ചുകൊണ്ടിരുന്നെങ്കിലും കോൾ അറ്റന്‍റ് ചെയ്യുന്നുണ്ടായിരുന്നില്ല. 

ഇതിനിടെ ബസിൽ വച്ച് ഒരു കുട്ടി ഫോൺ അറ്റൻഡ് ചെയ്യുകയും വീട്ടുകാർ നിർബന്ധിച്ചതോടെ ബാലഗ്രാമിൽ ബസ് ഇറങ്ങുകയും ചെയ്‌തു. എന്നാൽ കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് ബസിൽ യാത്ര തുടർന്നു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍ കയറി സഞ്ചരിക്കുകയും മൈലാടുംപാറയില്‍ വെച്ച് നെടുങ്കണ്ടം പൊലീസ് പിടികൂടുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കുട്ടികളെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു. 

Share it:

Kerala

Post A Comment: