www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂളിൽ പോകാതെ കറക്കം; 10-ാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

Share it:



കൊല്ലം: പത്താം ക്ലാസ് വിദ്യാർഥിനി മാതാപിതാക്കളുടെ കൺമുന്നിൽ കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്. പവിത്രേശ്വരം കെഎന്‍എംഎം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി നീലിമയാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിനു പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞതിനെ തുടര്‍ന്നുളള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന.  

സ്‌കൂള്‍ വാര്‍ഷിക ദിനമായതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരേണ്ടതില്ല എന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീലിമ ഇന്നും പതിവ് പോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. എന്നാല്‍ സ്കൂളിലേക്ക് പോയില്ല. സ്കൂളിനു സമീപത്തെ ക്ഷേത്ര പരിസരത്ത് വച്ച് നീലിമയടക്കം ചില വിദ്യാര്‍ഥികള്‍ നില്‍ക്കുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇവര്‍ ഇക്കാര്യം സ്‌കൂളിലറിയിച്ചു. 

ഇതോടെ അധ്യാപകരെത്തി വിദ്യാര്‍ഥികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വീട്ടില്‍ വിവരം അറിയിച്ചു. നീലിമയുടെ മാതാപിതാക്കള്‍ സ്കൂളിലെത്തി കുട്ടിയെ കൂട്ടി മടങ്ങി. വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ബന്ധുവീടിനു മുന്നിലെ ആള്‍മറയില്ലാത്ത കിണറിലേക്ക് നീലിമ ചാടിയത്. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തെ പറ്റി പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4


ബസും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു 


മലപ്പുറം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ ആറിന് കൊണ്ടോട്ടി ബൈപ്പാസ് റോഡിലായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്. ലോറി ഇടിച്ചതിനെ തുടർന്ന് ബസ് റോഡിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റിലും ഇടിച്ചതിനു ശേഷമാണ് ബസ് മറിഞ്ഞത്. മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്. മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു ലോറി. 


Share it:

Kerala

Mostreaded

Post A Comment: