www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1901) Idukki (1831) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കൊലപ്പെടുത്താൻ ശ്രമം; 21 കാരി അറസ്റ്റിൽ

Share it:



ലാസ് വെഗാസ്: ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ കണ്ണ് കെട്ടിയ ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. അമേരിക്കയിലെ ലാസ് വെഗാസിലാണ് സംഭവം നടന്നത്. ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ് യുവതി പങ്കാളിയുടെ കണ്ണ് കെട്ടിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കിയത്. കൊലപാതകം നടത്താൻ ലക്ഷ്യമിട്ടാണ് യുവതി യുവാവിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.  

നിക നികോബിൻ എന്ന 21 വയസുകാരിയാണ് കേസിൽ അറസ്റ്റിലായത്. ഡേറ്റിങ് സൈറ്റായ പ്ലെന്‍റ്റി ഓഫ് ഫിഷ് വഴിയാണ് നിക ഒരു യുവാവിനെ പരിചയപ്പെട്ടത്. ശേഷം ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പേരും സണ്‍സെറ്റ് സ്റ്റേഷന്‍ എന്ന ഹോട്ടലിലെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്നാണ് ഇവിടെ മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു.

മുറിയിലെത്തിയ ശേഷം ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഇതിനിടെ യുവതി ലൈറ്റുകള്‍ ഓഫാക്കുകയും യുവാവിന്‍റെ കണ്ണ് കെട്ടാമെന്ന് നിര്‍ദേശം വെയ്‍ക്കുകയും ചെയ്‍തു. ഇതനുസരിച്ച് കണ്ണുകള്‍ മൂടിയ ശേഷം തന്‍റെ പേഴ്‍സില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവാവിന്‍റെ കഴുത്തില്‍ കുത്തിയിറക്കുകയായിരുന്നു.

കഴുത്തില്‍ രണ്ടിടങ്ങളിലായാണ് യുവാവിന് കത്തികൊണ്ടുള്ള മുറിവേറ്റത്. വേദന അനുഭവപ്പെട്ടപ്പോള്‍ മാത്രമാണ് യുവാവിന് കാര്യം മനസിലായതെന്നും ഉടന്‍ തന്നെ യുവതിയെ തള്ളിമാറ്റി പൊലീസ് സഹായത്തിനായി 911ല്‍ വിളിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് തവണ കുത്തിയ ശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ നിക, താന്‍ ഒരാളെ കുത്തിയതായി ഹോട്ടലിലെ ഒരു ജീവനക്കാരനോട് പറയുകയും ചെയ്‍തു. 

പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് യുവതി കൊലപാതക ശ്രമത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിയത്. ഇറാന്‍റെ സേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോറിലെ ഖുദ്‍സ് ഫോഴ്‍സിന്‍റെ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്‍തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന്‍റെ മേല്‍ പ്രതികാരം ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സമരം ആരംഭിച്ചതോടെ പൊതുജനം പെരുവഴിയിൽ. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും യാത്രികർ യാത്രാമാർഗമില്ലാതെ വെഴിയിൽപെട്ടു. നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. 

മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഒന്നു മുതല്‍ ഒൻപതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ഥികളെയും  സമരം ബാധിച്ചിട്ടുണ്ട് .ഈ മാസം 30 ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം തിരുവനന്തപുരം ന​ഗരത്തിൽ സ്വകാര്യ ബസുകൾ പണിമുടക്കിയില്ല. ഉടമസ്ഥർ പറഞ്ഞതിനാൽ വാഹനങ്ങൾ നിരത്തിലിറക്കിയെന്നാണ് ജീവനക്കാരുടെ വിശദീകരണം.

മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങളുമായിട്ടാണ് ബസുടമകൾ പണിമുടക്കുന്നത്. 


Share it:

world

Post A Comment: