www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ 13 കാരിക്ക് പീഡനം; 19 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് രണ്ട് മാസത്തോളം പലതവണയായി പീഡിപ്പിച്ച കേസിൽ 19 കാരൻ അറസ്റ്റിൽ. അണക്കര ഉദയഗിരിമേട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്റ്റെഫിൻ എബ്രഹാം ആണ് അറസ്റ്റിലായത്. 

സ്‌കൂൾ വിദ്യാർഥിനിയായ 13 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി സ്വന്തം വീട്ടിലെത്തിച്ചും പെൺകുട്ടിയുടെ വീട്ടിൽ വച്ചും വീടിനു സമീപത്തെ പുരയിടത്തിലെത്തിച്ചും പലതവണ കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. കുട്ടിയുമായി ഇയാൾ പല സ്ഥലങ്ങളിലും കറങ്ങി നടന്നതായും പൊലീസ് പറഞ്ഞു.  

കുട്ടിയെ പ്രതി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയ കുട്ടിയുടെ മുത്തശിയാണ് പൊലീസിനെ സമീപിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കട്ടപ്പന ഡി.വൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നിർദേശാനുസരണം, വണ്ടൻമേട് സി.ഐ. വി.എസ്. നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

വ്യാപാരികൾക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും കേരളത്തിൽ അക്രമം അഴിച്ചുവിട്ട് വിവിധ സംഘടനകൾ. കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്ക് നേരെ ഇന്നും വ്യാപകമായ ആക്രമണം ഉണ്ടായി. സംസ്ഥാനത്ത് കടകൾ തുറക്കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പലയിടത്തും ആക്രമണം നടന്നത്. 

തിരുവനന്തപുരത്ത് ലുലുമാളിലെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനു കാരണമായി. തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടയുകയും ചെയ്തതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 

ഇതിനിടെ കൊച്ചിയിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ മുതൽ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ബ്രോഡ്‌വെയിൽ 40 ശതമാനത്തിലേറെ കടകൾ തുറന്നു. ഉച്ചയോടെ ശേഷിക്കുന്ന കടകളും തുറക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

കൊച്ചിയിൽ സിനിമാ തീയേറ്ററുകളും ലുലു ഉൾപ്പെടെയുള്ള മാളുകളും തുറന്നിട്ടുണ്ട്. ലുലുമാളിൽ പതിവു പോലെ തന്നെ തിരക്ക് അനുഭവപ്പെട്ടു. കൊച്ചി നഗരത്തിൽ കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ രാവിലെ ജോലിക്കെത്തിയ ബി.പി.സി.എൽ ജീവനക്കാരെ സമരക്കാർ തടഞ്ഞിരുന്നു. 


Share it:

Idukki

Mostreaded

Post A Comment: