www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിദ്യാർഥികൾക്ക് നേരെ യുവാവിന്‍റെ പെട്രൊൾ ആക്രമണം

Share it:



തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് നേരെ യുവാവിന്‍റെ പെട്രൊൾ ബോംബ് ആക്രമണം. കാട്ടാക്കടയിലാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർഥികൾ കളിയാക്കിയതിൽ പ്രകോപിതനായിട്ടാണ് യുവാവ് കുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു  നേരെയാണ് ബൈക്കിൽ എത്തി യുവാവ് പെട്രോൾ ബോംബെറിഞ്ഞത്. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം.  നെയ്യാർ ഡാമിൽ നിന്നും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരുക്കില്ല. യുവാവിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

ബസും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു 

മലപ്പുറം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസ് മറിഞ്ഞു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശിനി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരി ആണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ ആറിന് കൊണ്ടോട്ടി ബൈപ്പാസ് റോഡിലായിരുന്നു അപകടം. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിൻ എന്ന ബസാണ് അപകടത്തിൽ പെട്ടത്. ലോറി ഇടിച്ചതിനെ തുടർന്ന് ബസ് റോഡിലേക്ക് മറിഞ്ഞു. വൈദ്യുതി പോസ്റ്റിലും ഇടിച്ചതിനു ശേഷമാണ് ബസ് മറിഞ്ഞത്. മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്. മലപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു ലോറി. 


Share it:

Crime

Post A Comment: