ന്യൂഡെൽഹി: ഇന്ധനവിലയ്ക്ക് പുറമേ രാജ്യത്ത് പാചക വാതക വിലയിലും വർധനവ്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂടി. കൊച്ചിയിലെ പുതിയ വില 956 രൂപ. അഞ്ച് കിലോയുടെ ചെറിയ സിലിണ്ടറിന്‍റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്‍റെ വിലയില്‍ വർധനവ് വരുത്തിയിരുന്നു.
നാല് മാസത്തിനു ശേഷം ഇന്ധനവിലയിലും ഇന്ന് വർധനവുണ്ടായിരുന്നു. പെട്രൊൾ ലീറ്ററിന് 87 പൈസയും, ഡീസൽ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്. ക്രൂഡ് ഓയില്‍ വിലയിലും വന്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. തിരുവനന്തപുരം, പെട്രോള്‍ - 107.31 ഡീസല്‍ - 94.41, കൊച്ചി: പെട്രോള്‍- 105.18 ഡീസല്‍-92.40, കോഴിക്കോട്: പെട്രോള്‍ -105.45 ഡീസല്‍ - 92.61 എന്നിങ്ങനെയാണ് ഇന്നത്തെ വില.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
 
 
 
 
 
 
 

 
Post A Comment: