www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യം വിളമ്പാൻ വിദേശ വനിതകൾ; കൊച്ചിയിലെ ബാറിനെതിരെ കേസ്

Share it:



കൊച്ചി: മദ്യം വിളമ്പാൻ വിദേശ വനിതകളെ നിയോഗിച്ച ഹോട്ടലിനെതിരെ കേസ്. കൊച്ചിയിലെ ഹോട്ടലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അബ്‌കാരി ചട്ടങ്ങൾ ലംഘിച്ചതിനാണ് കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്.  

വിദേശത്ത് നിന്നുള്ള വനിതകളെ എത്തിച്ച് മദ്യം വിതരണം നടത്തിയത് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഡാന്‍സ് പബ്ബ് എന്ന് പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹോട്ടൽ മാനേജരെ അറസ്റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

കൊച്ചി തേവരയിൽ ഷിപ്പ് യാര്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ വ്യൂ  ഹോട്ടല്‍ കഴിഞ്ഞ ദിവസമാണ്  നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ പബ്ബ് എന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ വൻ പ്രചാരണം നടന്നിരുന്നു. ഫ്ലൈ ഹൈ എന്ന ബാറിനായി സിനിമാ താരങ്ങളെ അടക്കം അണിനിരത്തിയുള്ള പരസ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. ബാറിനൊപ്പം വിദേശ നർത്തകിമാരെ രംഗത്തെത്തിച്ചുള്ള നൃത്തവിരുന്നുകളുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെ ഇന്നലെ രാത്രി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തി. മദ്യ വിതരണത്തിന് യുവതികളെ അടക്കം നിയോഗിക്കുന്നത് നേരിൽ കണ്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഹോട്ടലിനെതിരെ കേസെടുത്ത് മാനേജരെ അറസ്റ്റ് ചെയ്‌ത്. 

സ്ത്രീകളെ മദ്യം വിളമ്പാൻ നിയോഗിക്കുന്നത് അബ്കാരി ചട്ടലംഘനമാണെന്ന് എക്സൈഡ് ഡപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഇത് കണ്ടെത്തിയതോടെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. ഹോട്ടൽ ബാറിലെ മദ്യത്തിന്‍റെ സ്റ്റോക്ക് സംബന്ധിച്ച് കൃത്യമായ രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്നും പരിശോധയിൽ വ്യക്തമായിരുന്നു. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തുടര്‍ നടപടിക്കായി എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോർട്ട് നല്‍കും. 

എന്നാല്‍ അബ്കാരി ചട്ടത്തില്‍ സത്രീകളെ മദ്യം വിളമ്പുന്നതിന് നിയോഗിക്കാന്‍ പാടില്ലെന്നാണെങ്കിലും ഹൈക്കോടതി അനുമതിയുണ്ടെന്നാണ് ഹോട്ടല്‍ അധൃകൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ക്കും ബാധകമല്ലെന്നാണ് എക്സൈസ് നിലപാട്. നൃത്ത പരിപാടികൾ നടത്തിയ കലാകാരികളും വിളമ്പാൻ നിയോഗിക്കപ്പെട്ട ജീവനക്കാരികളും ഏതാവശ്യത്തിനായാണ് കേരളത്തിൽ എത്തിയതെന്ന് പരിശോധിക്കും.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

ഹിജാബ് നിരോധനം ശരിവച്ച് ഹൈക്കോടതി 

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്‌തിയുടെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഹിജാബ് ധകിക്കുന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടകയിലെ വിദ്യാർഥിനികൾ കോടതിയെ സമീപിച്ചത്. എന്നാൽ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി ഇതിനു ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു. 

11 ദിവസാണ് കേസിൽ കോടതി വാദം കേട്ടത്. തുടർന്ന് ഫെബ്രുവരി 25ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരും വരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. 


Share it:

Kerala

Mostreaded

Post A Comment: