ഭോപ്പാൽ: പരോളിലിറങ്ങിയ പീഡനക്കേസ് പ്രതി അതേ പെൺകുട്ടിയെ വീണ്ടും കത്തിമുനയിൽ നിർത്തി പീഡിപ്പിച്ചു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകുന്നതിനു മുമ്പാണ് പെൺകുട്ടി ആദ്യം പീഡിപ്പിക്കപ്പെട്ടത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകും കോടതി ശിക്ഷിക്കുകയും ചെയ്‌തിരുന്നു. അപ്രതീക്ഷിതമായി പീഡനത്തിനിരയായ പെൺകുട്ടി ഇതിനിടെ സ്വാഭാവിക ജീവിതത്തിലേക്ക് കടന്നിരുന്നു.
ഇതിനിടെയാണ് പ്രതി പരോളിലിറങ്ങിയത്. ഇക്കാര്യം ഇരയായ പെൺകുട്ടി അറിഞ്ഞിരുന്നുമില്ല. ഇയാൾ പരോളിൽ ഇറങ്ങിയ ശേഷം കൂട്ടാളിയുമായി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ആളും പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു.
ബലാല്‍സംഗ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ അവര്‍ അത് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുമെന്നും ഭീഷണി മുഴക്കി. ഭയന്നു പോയ പെൺകുട്ടി ഒരു മാസത്തോളം പൊലീസിനോട് പരാതിപ്പെട്ടില്ല. ഇതിനു ശേഷമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
2020-ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജയിലിലായ വിവേക് പട്ടേല്‍ എന്ന ക്രിമിനലാണ് കഴിഞ്ഞ വര്‍ഷം പരോളിലിറങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് 17 കാരിയെ ബലാല്‍സംഗം ചെയ്ത കേസിലാണ് അയാള്‍ അകത്തുപോയത്. ആ പെണ്‍കുട്ടിക്ക് ഇപ്പോള്‍ 19 വയസുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
നാളെ മൂന്ന് ജില്ലകളിൽ സ്‌കൂൾ അവധി
കൊച്ചി: മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് നാല്) അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്‌ണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കഴിഞ്ഞ ദിവസങ്ങളിൽ ഈ മൂന്ന് ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.
ഇതെ തുടർന്നാണ് നാളെയും ഇവിടങ്ങളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിയെ തുടർന്ന് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്റ്റർമാർ അറിയിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
Post A Comment: