കൊച്ചി: മൂവാറ്റുപുഴ പാലത്തിനു സമീപമുണ്ടായ വലിയ ഗർത്തം കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചു. വൈകിട്ട് അഞ്ചോടെ വാഹന ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാലത്തിനു സമീപം റോഡിന്‍റെ ഇടതു വശത്തോട് ചേർന്നാണ് വലിയ ഗർത്തം രൂപപ്പെട്ടത്.
വരും ദിവസങ്ങളിൽ മണ്ണിടിയുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമായിരിക്കും പൂർണ തോതിൽ ഗതാഗതം പുനസ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം തിരക്കേറിയ റോഡിൽ ഭീമൻ ഗർത്തം രൂപപ്പെട്ടത് ആശങ്കയ്ക്ക് കാരണമായിരുന്നു. പുലർച്ചെ ഗർത്തം കണ്ടതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതോടെ റോഡിൽ കിലോമീറ്ററുകൾ നീളുന്ന കുരുക്കിനും കാരണമായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GJaKOlvs1xxHPZvUgAJSae
നാളെ മൂന്ന് ജില്ലകളിൽ സ്‌കൂൾ അവധി
കൊച്ചി: മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് നാല്) അവധി പ്രഖ്യാപിച്ചു. പ്രൊഫഷ്‌ണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കഴിഞ്ഞ ദിവസങ്ങളിൽ ഈ മൂന്ന് ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.
ഇതെ തുടർന്നാണ് നാളെയും ഇവിടങ്ങളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധിയെ തുടർന്ന് നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്റ്റർമാർ അറിയിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
Post A Comment: