ജയ്‌പൂർ: 40 കാരന്‍റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 50 നാണയങ്ങൾ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. കടുത്ത വയറുവേദനയുമായി ചികിത്സ തേടിയെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് വയറ്റിൽ നാണയങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ഓപ്പറേഷൻ കൂടാതെ വിദഗ്‌ദമായി ഡോക്‌ടർമാർ നാണയങ്ങൾ പുറത്തെടുക്കുകയായിരുന്നു.
കടുത്ത വയറുവേദനയെ തുടർന്നാണ് മഥുരദാസ് മാഥൂർ എന്നയാൾ ആശുപത്രിയിലെത്തിയത്. വയറ്റിനുള്ളിൽ കൂമ്പാരം പോലെ നാണയങ്ങൾ കിടക്കുന്നതാണ് ഡോക്‌ടർമാർ പരിശോധനയിൽ കണ്ടെത്തിയത്.
അന്നനാളത്തിലൂടെ ഒരേ സമയം രണ്ട് നാണയങ്ങൾ വീതം പുറത്തെടുക്കുകയായിരുന്നു. രണ്ട് ദിവസം കൊണ്ടാണ് നാണയങ്ങൾ മുഴുവൻ പുറത്തെടുക്കാനായത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ നാണയങ്ങൾ വിഴുങ്ങുകയായിരുന്നുവെന്ന് ഡോക്‌ടർമാർ പറഞ്ഞു. സുഖം പ്രാപിച്ച യുവാവിനെ ഡിസ്‌ചാർജ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
കാർ അപകടം; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാല: വാഹനാപകടത്തിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇടുക്കി അടിമാലി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഐകൊമ്പ് ആറാം മൈലിൽ ഇന്ന് രാവിലെ 8.45 ഓടെ ആയിരുന്നു അപകടം. ആറാം മൈലിലുള്ള വളവിൽ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനം ഓടിച്ചിരുന്ന വാവച്ചൻ എന്ന വ്യക്തി ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നത്. വാവച്ചന്‍റെ മകൾ മെറിനും മെറിന്‍റെ ആറ് മാസം പ്രായമുള്ള കുട്ടിയുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
കുട്ടിയുടെ പിതാവ് വിദേശത്താണ്. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പാല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വാവച്ചനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post A Comment: